മാര്‍കിസ്റ്റു പാര്‍ടിയില്‍ നിന്നു ആളുകളുടെ കൊഴിഞ്ഞു പോക്ക് ഒരു പുതിയ സംഭവമല്ല കൊഴിഞ്ഞു പോയവരുടെ പട്ടിക നോക്കുകയാണെങ്കില്‍ ,ഗൌരി അമ്മ ,എം വി രാഘവന്‍ ,കെ സുധാകരന്‍,മനോജ്,അബ്ദുള്ള കുട്ടി ,മഞ്ഞളാം കുഴി അലി
സിന്ധു ജോയ് ,ഇപ്പോള്‍ ശെല്‍വ രാജ് അങ്ങിനെ നീളുന്നു പട്ടിക പക്ഷെ ഇവരൊന്നും പോയപോള്‍ ഏല്‍ക്കാത്ത അത്ര ആഘാതമാണ് ശെല്‍വ രാജിന്റെ പോക്ക് പാര്‍ട്ടിക്കും പ്രതേകിച്ചു പിണറായി വിജയനും ഏല്പിച്ചത് ശരിക്കും നിന്ന നില്‍പ്പില്‍ ഏറ്റ ഒരു ഒറ്റ അടി അതില്‍ തന്നെ പിണറായി നിലം പതിച്ചു പോയി ,09 03 .2012 ,വെള്ളിയാഴ്ച രാവിലെ
നെയ്യാറ്റിന്‍കര എം എല്‍ എ ആയിരുന്ന ശെല്‍വരാജ് പൊട്ടിച്ച ബോംബ് ആയിരുന്നു അതിനു കാരണം തങ്ങളുടെ പാര്‍ട്ടിയിലെ ഉരു പ്രഭല അംഗം അതും എം എല്‍ എ രാജി വെക്കുന്നു എന്ന വിവരം മുന്‍കൂട്ടി അറിയാന്‍ കഴിയാതെ പോയതാണ് പാര്‍ട്ടിക്കും പിണറായി സഖാവിനും പറ്റിയ തെറ്റ് ശെല്‍വരാജ് പറഞ്ഞത് പോലെ പാര്‍ട്ടിയുടെ സംസ്ഥാന സമ്മേളനത്തില്‍ പോലും ഒരാളെ കേന്ദ്രീകരിച്ചു ആക്രമിക്കുന്ന ഒരു രീതിയാണ് നമുക്ക് കാണാന്‍ കഴിഞ്ഞത് (അച്ചു മാമ) അധേഹതിനെ ആക്ക്രമിക്കുന്നത് പോലെ തന്നെ കൂടെ നില്‍ക്കുന്നവര്‍ക്കും മാനസികമായി ക്രൂരമായ പീഡനം ഏല്‍ക്കേണ്ടി
വന്നു അതില്‍ പെട്ട ഒരാള്‍ മാത്രമാണ് ശെല്‍വരാജ് അച്ചു മാമയുടെ അത്രയും തൊലി കട്ടി എല്ലാര്‍ക്കും ഉണ്ടാകണം എന്നില്ലല്ലോ കോണ്‍ഗ്രസുകാര്‍ ചാക്കിട്ടു പിടിച്ചു കാണും പിടിക്കാന്‍ ശ്രമിച്ചു കാണും (അങ്ങിനെ അവര്‍ ചെയ്തിട്ടുണ്ടെങ്കില്‍ രാഷ്ട്രീയ ചെറ്റത്തെരം എന്നെ അതിനെ പറയാന്‍ കഴിയൂ ) ഇങ്ങിനെ ഒരു അംഗം കൊഴിഞ്ഞു പോകാതിരിക്കാന്‍ അത് പോലെ രാഷ്ട്രീയ പ്രതി സന്തി വരാതിരിക്കാന്‍ മുന്‍കൂട്ടി കരുതല്‍ നടത്താന്‍ കഴിയാതെ പോയതാണ് ഇങ്ങിനെ സംഭവിക്കാന്‍ കാരണം ഇത് പോലെ ശെല്‍വ രാജന്മാര്‍ ഇനിയും ഉണ്ടായാല്‍ ജയരാജന്മാരും പിണറായിയും മാത്രമേ പിന്നെ ബാക്കി വരുകയുള്ളു എന്നതില്‍ തര്‍ക്കമില്ല
No comments:
Post a Comment