Saturday, March 24, 2012

പിറവത്തിന്റെ ബാക്കി

മാര്‍ച്ച്‌ 21 ബുധനാഴ്ച കേരളത്തില്‍ ഉള്ളവരെ പോലെ തന്നെ പ്രവാസികളായ ഞങ്ങളും കാലത്ത് എഴുനേറ്റു പ്രഭാത കൃത്യങ്ങള്‍ നിറവേറ്റി  നേരെ പോയത് ടി വി യുടെ മുന്നിലേക്കാണ്‌ പിറവം തിരഞ്ഞെടുപ്പ് ഫലം ആയിരുന്നു മനസ്സില്‍ ഫലം മുഴുവനും അറിഞ്ഞു അനൂപ്‌ ജാകബ്‌ വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചു ഇത്രയും ഭൂരിപക്ഷം യു ഡി എഫ് പോലും വിചാരിച്ചതല്ല എതിര്‍ കക്ഷികളെ പോലും അമ്പരപ്പിച്ചു കൊണ്ട് മൃകീയ ഭൂരിപക്ഷമാണ് അനൂപ്‌ നേടിയത് (വേണമെങ്കില്‍ ചക്ക വേരിലും കായ്ക്കും എന്ന് മുതിര്‍ന്നവര്‍ പറയാറുള്ളതാണ് ഓര്‍മ്മ വരുന്നത് )
ഇത്രയും വലിയ ഭൂരിപക്ഷം എങ്ങിനെയാണ് കിട്ടിയത് എന്ന് ഒരു ഹിത പരിശോധന നടത്തുമ്പോള്‍ യു ഡി എഫിന്റെ കൂട്ടായ പ്രവര്‍ത്തനം പരിശ്രമം അത് തന്നെ യാണ് അതിനു കാരണം ഇവിടെ യു ഡി എഫ് സ്ഥാനാര്‍ഥി  ജയിക്കല്‍ ഇന്നത്തെ സര്‍കാരിന്റെ നില നില്‍പ്പിനു അനിവാര്യമായിരുന്നു എന്നത് കൊണ്ടാണ് യു ഡി എഫു കാര്‍ ഗ്രൂപ്പ് വഴക്കും മറ്റും മറന്നു ഒറ്റ കെട്ടായി നിന്ന് പ്രവര്‍ത്തിച്ചത് അതിന്റെ ഫലം അവര്‍ കാണുകയും ചെയ്തു വരാം പോകുന്ന ഓരോ തിരഞ്ഞെടുപ്പിലും ഇത് പോലെ ഐക്ക്യം പുലര്‍ത്തിയാല്‍ ഇതില്‍ സ്ഥാനാര്തികള്‍ക്ക്
കെട്ടി വച്ച കാശ് നഷ്ട്ടമാവും എന്നതില്‍ തര്‍ക്കമില്ല കഴിഞ്ഞ നിയമ സഭ തിരഞ്ഞെടുപ്പില്‍
സ്ഥാര്‍ത്തി നിര്‍ണ്ണയത്തില്‍ വന്ന പിഴവ് ഐക്ക്യം ഇല്ലായ്മ ഗ്രൂപ്പ് വഴക്ക് എല്ലാമാണ് സീറ്റ് കുറയാന്‍ കാരണം എന്ന് യു ഡി എഫുകാര്‍ പ്രതേകിച്ചു കൊണ്ഗ്രെസ്സു കാര്‍ ഇനിയും മനസ്സിലാക്കി പ്രവര്‍ത്തിച്ചില്ല എങ്കില്‍ യു പി യുടെ ഘതി കേരളത്തിലും വിദൂരമല്ല എന്ന് കൊണ്ഗ്രെസ്സു കാര്‍ മനസ്സിലാക്കും എന്ന് കരുതുന്നു, യു ഡി എഫ് സ്ഥാനാര്‍ഥിയുടെ ഈ വിജയത്തില്‍ അസൂയ പൂണ്ട പിണറായിയും വി എസും പ്രതികരിച്ചത് തികച്ചും വളരെ മോശമായ രീതിയില്‍ ആയി പോയി വോട്ടര്‍മാര്‍ക്ക്  പണവും മദ്യവും നല്‍കിയാണ്‌ വിജയിച്ചത് എന്ന പ്രതികരണം അവരുടെ അന്തസ്സിനു ചേര്‍ന്നതായില്ല ഒരു നിയോചക മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ആയാലും മുഴുവനും കേരളത്തില്‍ ആയാലും കേരളത്തിലെ മുഴുവനും ജനങ്ങളെ അതിക്ഷേപിക്കുന്ന രീതിയില്‍ ആണ് അവര്‍ പ്രതികരിച്ചത് സ്വന്തം സ്ഥാനാര്‍ഥികളെ വിജയിപ്പിക്കാന്‍ വേണ്ടി അവര്‍ അങ്ങിനെ ചെയ്യാറുണ്ട് എന്നതിന്റെ തെളിവ് കൂടിയാണ് ഈ പ്രസ്താവന സ്കൂളില്‍ പഠിക്കുന്ന കുട്ടികള്‍ പ്രതികരിക്കുന്നത് പോലെ പറയാതെ പക്വത വന്ന ആളുകളെ പോലെ പ്രതികരിക്കാന്‍ ഇനി എങ്കിലും ഇവര്‍ ശീലിക്കുന്നത് നന്നാകും

Tuesday, March 13, 2012

പിണറായി വിജയന് കിട്ടിയ അടി

മാര്‍കിസ്റ്റു പാര്‍ടിയില്‍ നിന്നു ആളുകളുടെ കൊഴിഞ്ഞു പോക്ക് ഒരു പുതിയ സംഭവമല്ല കൊഴിഞ്ഞു പോയവരുടെ പട്ടിക നോക്കുകയാണെങ്കില്‍ ,ഗൌരി അമ്മ ,എം വി രാഘവന്‍ ,കെ സുധാകരന്‍,മനോജ്‌,അബ്ദുള്ള കുട്ടി ,മഞ്ഞളാം കുഴി അലി
സിന്ധു ജോയ്  ,ഇപ്പോള്‍ ശെല്‍വ രാജ്  അങ്ങിനെ നീളുന്നു പട്ടിക പക്ഷെ ഇവരൊന്നും പോയപോള്‍ ഏല്‍ക്കാത്ത അത്ര ആഘാതമാണ് ശെല്‍വ രാജിന്റെ പോക്ക് പാര്‍ട്ടിക്കും പ്രതേകിച്ചു പിണറായി വിജയനും ഏല്പിച്ചത് ശരിക്കും നിന്ന നില്‍പ്പില്‍ ഏറ്റ ഒരു ഒറ്റ അടി അതില്‍ തന്നെ പിണറായി നിലം പതിച്ചു പോയി ,09 03 .2012 ,വെള്ളിയാഴ്ച രാവിലെ
നെയ്യാറ്റിന്‍കര എം എല്‍ എ ആയിരുന്ന ശെല്‍വരാജ് പൊട്ടിച്ച ബോംബ്‌ ആയിരുന്നു അതിനു കാരണം തങ്ങളുടെ പാര്‍ട്ടിയിലെ ഉരു പ്രഭല അംഗം അതും എം എല്‍ എ രാജി വെക്കുന്നു എന്ന വിവരം മുന്‍കൂട്ടി അറിയാന്‍ കഴിയാതെ പോയതാണ് പാര്‍ട്ടിക്കും പിണറായി സഖാവിനും  പറ്റിയ തെറ്റ്  ശെല്‍വരാജ് പറഞ്ഞത്  പോലെ പാര്‍ട്ടിയുടെ സംസ്ഥാന സമ്മേളനത്തില്‍ പോലും ഒരാളെ കേന്ദ്രീകരിച്ചു ആക്രമിക്കുന്ന ഒരു രീതിയാണ് നമുക്ക് കാണാന്‍ കഴിഞ്ഞത് (അച്ചു മാമ) അധേഹതിനെ ആക്ക്രമിക്കുന്നത് പോലെ തന്നെ കൂടെ നില്‍ക്കുന്നവര്‍ക്കും മാനസികമായി ക്രൂരമായ പീഡനം ഏല്‍ക്കേണ്ടി
വന്നു അതില്‍ പെട്ട ഒരാള്‍ മാത്രമാണ് ശെല്‍വരാജ് അച്ചു മാമയുടെ അത്രയും തൊലി കട്ടി എല്ലാര്‍ക്കും  ഉണ്ടാകണം എന്നില്ലല്ലോ കോണ്‍ഗ്രസുകാര്‍ ചാക്കിട്ടു പിടിച്ചു കാണും പിടിക്കാന്‍ ശ്രമിച്ചു കാണും (അങ്ങിനെ അവര്‍ ചെയ്തിട്ടുണ്ടെങ്കില്‍ രാഷ്ട്രീയ ചെറ്റത്തെരം എന്നെ അതിനെ പറയാന്‍ കഴിയൂ ) ഇങ്ങിനെ ഒരു അംഗം കൊഴിഞ്ഞു പോകാതിരിക്കാന്‍ അത് പോലെ രാഷ്ട്രീയ പ്രതി സന്തി വരാതിരിക്കാന്‍ മുന്‍കൂട്ടി കരുതല്‍ നടത്താന്‍ കഴിയാതെ പോയതാണ് ഇങ്ങിനെ സംഭവിക്കാന്‍ കാരണം ഇത് പോലെ ശെല്‍വ രാജന്മാര്‍ ഇനിയും ഉണ്ടായാല്‍ ജയരാജന്മാരും പിണറായിയും മാത്രമേ പിന്നെ ബാക്കി വരുകയുള്ളു എന്നതില്‍ തര്‍ക്കമില്ല

Saturday, June 18, 2011

ന്യായവും അന്യായവും

മാസങ്ങള്‍ക്ക് മുന്‍പ് കേരള ജനതയെ എന്ന് മാത്രമല്ല മനസാക്ഷി ഉള്ള ആരെയും ഞെട്ടിപ്പിച്ച സംഭവമാണ്
സൌമ്യ എന്ന പെണ്‍കുട്ടിയെ  ഓടി കൊണ്ടിരിക്കുന്ന തീ വണ്ടിയില്‍ നിന്നും തള്ളി ഇട്ടു അതി ക്രൂരമായി ബലാല്‍ സംഗം ചെയ്തു കൊന്ന സംഭവം അതിന്റെ നടുക്കം ഇന്നും വിട്ടു മാറിയിട്ടില്ല പൈശാചികം എന്ന് വിശേസിപ്പിച്ചാല്‍ പോര സംഭവത്തെ അത്രക്കും ക്രൂരമായിരുന്നു തന്റെ സ്വപ്‌നങ്ങള്‍
നെഞ്ചിലേറ്റി പെണ്ണ് കാണല്‍ ചടങ്ങിനു വേണ്ടി ജോലി ചെയ്യുന്ന സ്ഥലത്ത് നിന്നും സ്വന്തം വീട്ടിലേക്കു
തീ വണ്ടിയില്‍ യാത്ര തിരിച്ചു വീട് എത്തി ചേരുന്നതിന്റെ ഏതാനും കിലോ മീറ്റര്‍ അപ്പുറത്ത് വച്ച്
കാമ വെറി പൂണ്ട മനുഷ്യ പിശാചു നിഷ്കളങ്ക  യായ പെണ്‍കുട്ടിയെ വണ്ടിയില്‍ നിന്നും പുറത്തേക്കു തള്ളി ഇട്ടു മൃഗങ്ങള്‍  പോലും നാണിക്കുന്ന  രൂപത്തില്‍ പാതി മരിച്ച ശവതിനെ തന്റെ കാമ കേളിക്കു
ഉപയോഗിച്ച് തന്റെ ഇങ്ങിതം കഴിഞ്ഞു കുട്ടിയുടെ കയ്യില്‍ നിന്നും കവരാന്‍ കഴിയുന്നതെല്ലാം കവര്‍ന്നു
വളരെ പൈശാചികമായി കൊലപെടുത്തി കടന്നു കളഞ്ഞ മനുഷ്യ മൃഗത്തെ രക്ഷിക്കാന്‍ വെളുത്ത കുപ്പായവും കറുത്ത ഗൌണും ധരിച്ച വകീലന്‍ മാര്‍ അന്യ സംസ്ഥാനത്ത് നിന്നും എത്തി കേസ് വാദിക്കുമ്പോള്‍ എങ്ങിയാണ്‌ നമുക്ക് അത് അംഗീകരിക്കാന്‍ കഴിയുക ഈ നരാഥന്‍ കുറ്റം ചെയ്തിട്ടില്ല എന്ന് വരുത്തി തീര്‍ക്കുക യാണല്ലോ ഈ വക്കീലന്മാരുടെ ഉദ്ദേശം (ജയ രാജന്റെ ഭാഷയില്‍ പറഞ്ഞാല്‍ )
ഇവരാണ് ശുംബന്മാര്‍ കാരണം ഈ കേസിന് ഞായീകരണം ഒന്നും തന്നെ ഇല്ല പാവപെട്ട പെന്‍ കുട്ടികളുടെ മാനത്തിന് ഈ ശുംബന്മാര്‍ തെല്ലും വില കല്‍പ്പിക്കുന്നില്ല അല്ലെങ്കില്‍ കാശിനു വേണ്ടി ഇതു വൃത്തി കെട്ട കേസും വാതിച്ചു ജയിപ്പിച്ചു കീശ വീര്‍പ്പിക്കുക എന്നാ ലക്‌ഷ്യം മാത്രമായിരിക്കരുത് വക്കീല്‍ പണി ഈ കേസ് വാതിച്ചു ഇതിലെ പ്രതിയെ നിരപരാതി ആയി ചിത്രീകരിച്ചാല്‍ കീശ നിറയും
പക്ഷെ നാളെ തന്റെ മകള്‍ക്കോ പെങ്ങല്‍ക്കോ ഭാര്യക്കോ ഈ ഗതി വരുമ്പോള്‍ മാത്രമേ ഈ കൂട്ടര്‍ മനസ്സിലാക്കു , തന്നെയുമല്ല ഈ പ്രതിക്ക്  ഇത്രയുമാതികം കാശു മുടക്കി വക്കീലന്മാരെ വെച്ച് കേസ്
വാദിക്കാന്‍  എന്താണ് വരുമാനം ഇത് പോലെ യുള്ള പണി തന്നെ ചെയ്തു പണം ഉണ്ടാക്കിയതാണോ
അല്ലെങ്കില്‍ വേറെ വല്ല ഇടപാടും ഉണ്ടോ അതും അല്ലെങ്കില്‍ ഇതിലും വലിയ ക്രിമിനലുകള്‍ ഇവനെ സഹായിക്കുന്നോ അങ്ങിനെ എങ്കില്‍ അത് ആരാണ് എന്നെല്ലാം അന്വാഷിച്ചു കണ്ടെത്തണം അത് പോലെ തന്നെ  ഏതു കൊടി കെട്ടിയ വക്കീല്‍ വാതിചാലും എന്തെല്ലാം തെറ്റായ വാദങ്ങള്‍ ഉന്നയിച്ചാലും ഈ കേസിലെ പ്രതിക്ക് പരമാവതി ശിക്ഷ  യായ തൂക്കു മരം തന്നെ ഭാഹുമാനപെട്ട നീതി പീധം നല്‍കണം എന്നാലെ ഇത് പോലെയുള്ള കുറ്റ കൃത്യം ഒരു പരിതി വരെ എങ്കിലും കുറക്കാന്‍ പറ്റുകയുള്ളു

Monday, May 16, 2011

ബി ജെ പി യുടെ കേരള ഭാവി

കഴിഞ്ഞ പത്തു പതിനഞ്ചു വര്‍ഷമായി കേരള നിയമ സഭയില്‍ ഒരു അക്കൗണ്ട്‌ തുറക്കാന്‍ വേണ്ടി ബി ജെ പി തീവ്ര ശ്രമം നടത്തുന്നതും
അവരുടെ സ്ഥാനാര്‍ഥികള്‍ വളരെ ധയനീമായി പരാജയ പെടുന്നതും നമ്മള്‍ കാണുന്നു  എല്ലാ തിരഞ്ഞെടുപ്പ് വരുമ്പോഴും അവര്‍ പറയും
ഞങ്ങള്‍ ഈ തവണ അക്കൗണ്ട്‌ തുറക്കും എന്ന് പക്ഷെ ഫലം വിപരീതവും ആയിരിക്കും എന്ത് കൊണ്ട് കേരള ജനത ബി ജെ പിക്ക്
ഒരു സീറ്റ് പോലും കൊടുക്കുന്നില്ല കാരണം പലതാണ് ഒന്ന് കേരള രാഷ്ട്രീയ സാഹചര്യത്തില്‍ അവയ്ക്ക് ഒന്നോ രണ്ടോ സീറ്റ്‌ കിട്ടിയിട്ട്
പ്രതേകിച്ചു കാര്യം ഒന്നും ഇല്ല അവര്‍ക്ക് സ്വന്തമായി ഭരിക്കാന്‍ പറ്റില്ല മറ്റു രണ്ടു പാര്‍ട്ടികളും അവരെ കൂട്ടി ഭരിക്കുകയും ഇല്ല എന്നാണു
അവര്‍ പറയുന്നത് അങ്ങിനെ  ഒരു സാഹചര്യത്തില്‍ ബി ജെ പിക്ക് വോട്ട് ചയ്തു ഒന്നോ രണ്ടോ സീറ്റ് അവര്‍ക്ക് കിട്ടിയിട്ട് വലിയ കാര്യം
ഒന്നും ഇല്ല എന്ന് ജനം കരുതുന്നു
രണ്ടു വര്‍ഗീയ ഫാസിസ്റ്റ് സ്വഭാവം ഇന്നത്തെ കേരളത്തിലെ സാഹചര്യം നോക്കുമ്പോള്‍ വര്‍ഗീയത മറ്റു സ്ഥലങ്ങളെ അപേക്ഷിച്ച് വളരെ കുറവാണ് അപ്പോള്‍ ബി ജെ പി അധികാരത്തില്‍ വന്നാല്‍ അതിനു മാറ്റം വരുമോ എന്ന് ജനങ്ങള്‍ ഭയപെടുന്നു കാരണം ബി ജെ പി
ഇന്ത്യയിലെ തന്നെ ഏറ്റവും  വലിയ വര്‍ഗീയ കക്ഷികളോട് ഒട്ടി നില്‍ക്കുന്നവരാണ് ,സന്ഗ്പരിവാര്‍ ,അര്‍ എസ് എസ് .ശിവസേന എന്നിവ
അതില്‍ ചിലത് മാത്രം അങ്ങിനെയുള്ള ഒരു പാര്‍ട്ടിക്ക് കേരള മണ്ണില്‍ വേരോട്ടം വേണ്ട എന്ന് ജനം ചിന്തിച്ചാല്‍ അതിനെ മറികടക്കാന്‍ ഒരു
പാര്‍ട്ടിക്കും കഴിയില്ല ബി ജെ പിയുടെ ചരിത്രം നന്നായി അറിയാവുന്നവരാണ് കേരള ജനത ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി രണ്ടു
ബാബരി മസ്ജിദ് പ്രശ്നം ആരും അത്ര പെട്ടെന്ന് മറക്കില്ലല്ലോ ആരാധനാലയം ആരുടേത് തന്നെ ആയാലും മുസ്ലിം മസ്ജിദ് ആയാലും ക്രസ്തീയ ചര്‍ച്ച്‌ ആയാലും ഹൈന്ദവ  ക്ഷേത്രം ആയാലും എല്ലാറ്റിനും അതിന്റേതായ പവിത്രത ഉണ്ട് അത് കൊണ്ടാണല്ലോ അതിനെ ആരാധനാലയം
എന്ന് നമ്മള്‍ പറയുന്നത് അങ്ങിനെയുള്ള ആരാധനാലയമാണ് യാതൊരു ദയ യും ഇല്ലാതെ വളരെ ലാഘവത്തോടെ ഇടിച്ചു നിരത്തിയത്
നൂറ്റാണ്ടു കഴിഞ്ഞിട്ടും ആ കരി നിഴല്‍ വീണ ദിവസം മറക്കാന്‍ ലോകത്തിനു കഴിഞ്ഞിട്ടില്ല ആ കാട്ടാളതത്തിനു ബി ജെ പി കൂട്ട് നിന്നില്ല എന്ന്
അവര്‍ക്ക് പറയാന്‍ പറ്റുമോ അല്ലെങ്കില്‍ ചെയ്തത് തെറ്റായി പോയി എന്ന് പറയാന്‍  കഴിയുമോ   അത് പോലെ രണ്ടായിരത്തി രണ്ടു ഗുജറാത്ത്‌
യാത്ര്ഷികമായി സംഭവിച്ചതല്ലല്ലോ അതും മുന്‍ കൂട്ടി ആസൂത്രണം ചെയ്തു ചെയ്തതാണല്ലോ അതിനു മോഡിയെ പ്രേരിപ്പിച്ച ഘടകം എന്താണ് ഒരു വിഭാഗത്തോടുള്ള വിധ്വാശം അല്ലെങ്കില്‍ ആ വിഭാഗത്തെ നശിപ്പിക്കണം എന്ന ചിന്ത അല്ലാതെ എന്ത് വികാരമാണ് മോഡിയെ ഇതിനു പ്രേരിപ്പിച്ചത് ഇതെല്ലാം വ്യക്തമായി അറിയാവുന്ന കേരള ജനത ബി ജെ പിയെ അകറ്റി നിറുത്തണം കേരളത്തിന്റെ മതേതര കെട്ടുറപ്പിനും
നിലനില്‍പ്പിനും അതാണുത്തമം എന്നത് കൊണ്ട് തന്നെ ജനം അവരെ മാറ്റി നിറുത്തുന്നു

Sunday, May 15, 2011

കോണ്‍ഗ്രസ്‌ കാരുടെ ശ്രദ്ധക്ക്

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍  യു ഡി എഫ്  സഖ്യം നൂറില്‍ കുറയാത്ത  സീറ്റില്‍ ജയികേണ്ട സാഹചര്യം ആണ് കേരളത്തില്‍ അല്ലെങ്കില്‍ നൂറിനടുത്ത സീറ്റില്‍ ജയിക്കും എന്ന് പല നേതാക്കന്മാരും ഒളിഞ്ഞും തെളിഞ്ഞും ചാനലുകളിലും മറ്റു മാധ്യമങ്ങളിലും പറയുന്നത് കേട്ടിരുന്നു
അങ്ങിനെയുള്ള അവസ്ഥയില്‍ നിന്നു കഷ്ട്ടിച്ചു ജയിക്കാന്‍ മാത്രമാണ് മുന്നണിക്ക്‌ കഴിഞ്ഞത് അത് എന്ത് കൊണ്ട് എന്ന് മുതിര്‍ന്ന നേതാക്കള്‍
ഒന്ന് വില ഇരുത്തുന്നത്‌ നന്നാകും കാരണം രാഷ്ട്രീയം എന്നാല്‍ സേവനം എന്നാണു അതിന്റെ അര്‍ഥം സേവനം എന്നാല്‍ ജനങ്ങളെ സേവിക്കല്‍
ജനങ്ങളെ സേവിക്കാന്‍ സ്ഥാന മാനങ്ങള്‍ ഉണ്ടെങ്കിലെ കഴിയു എന്നാണു  രാഷ്ട്രീയക്കാരുടെ ചിന്ത പൊതുവേ കോണ്‍ഗ്രസുകാര്‍ സ്ഥാന മാനത്തിന്
വേണ്ടി കടി പിടി കൂടുന്നവരെ ജനം തിരസ്ക്കരിച്ചാല്‍ അതിനു ജനത്തെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല സ്ഥാനാര്‍ഥി നിര്‍ണ്ണയ സമയത്ത് നേതാക്കള്‍ കാണിച്ചു കൂട്ടിയ കോലാഹലം കണ്ട ബുദ്ധിയുള്ള ആരെങ്കിലും ഈ പാര്‍ട്ടിക്ക് വോട്ട് ചെയ്യുമോ എണ്‍പത്തി രണ്ടു സീറ്റില്‍ മത്സരിച്ചിട്ട് മുപ്പത്തി എട്ടു സീറ്റില്‍ മാത്രമാണ് അവര്‍ക്ക് ജയിക്കാന്‍ സാതിച്ചത് നാല് ജില്ലയില്‍ ഒറ്റ സീറ്റ് പോലും നേടാന്‍ കഴിഞ്ഞില്ല വളരെ അതികം പ്രതീക്ഷ വച്ചു പുലര്‍ത്തിയ ജില്ല എല്ലാം വന്‍ പരാജയം ഏറ്റു വാങ്ങുന്ന അവസ്ഥയാണ് കാണാന്‍ കഴിഞ്ഞത്  അത് എന്ത് കൊണ്ട് സംഭവിച്ചു എന്ന് കോണ്‍ഗ്രസ്‌ വില ഇരുത്തണം സ്ഥാനാര്‍ഥി നിര്‍ന്നയത്തിലെ പാക പിഴവ് സ്ഥാനാര്‍ഥി ആകാന്‍  വേണ്ടിയുള്ള തല്ലു അര്‍ഹിക്കുന്നവര്‍ക്ക് സീറ്റ് കൊടുക്കാതിരിക്കല്‍ നേതാക്കന്മാര്‍ക്ക് ഇഷ്ട്ടമുള്ളവരെ അര്‍ഹത പരിഗണിക്കാതെ യുള്ള തിരുകി കയറ്റല്‍
കേരളത്തിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് കേട്ട് പരിചയം പോലും ഇല്ലാത്ത സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കല്‍ സ്ഥാനാര്‍ഥി നിര്‍ണ്ണയത്തിനു വേണ്ടിയുള്ള കാല താമസം ഗ്രൂപ്പ് അടിസ്ഥാനത്തില്‍ സ്ഥാനാര്‍ഥികളെ കണ്ടെത്തല്‍ ഇതെല്ലാമാണ് കഷ്ട്ടിച്ചു ജയിക്കാനുണ്ടായ കാരണം എന്ന് കോണ്‍ഗ്രെസ്സു നേതാക്കള്‍ മനസ്സിലാക്കും എന്ന് വിശ്വസിക്കുന്നു ,ഇത്രയും കോലാഹലം ഉണ്ടാക്കി തിരഞ്ഞെടുപ്പിനെ നേരിട്ട കോണ്‍ഗ്രെസ്സു പാര്‍ട്ടി
കൂടുതല്‍ സീറ്റ് നേടി അതികാരത്തില്‍ വന്നാലും  തമ്മില്‍ തല്ലു കാണേണ്ടി വരും കാരണം മന്ത്രി സ്ഥാനത്തിനു വേണ്ടി യുള്ള തല്ലു എന്ന് കൂടി മനസ്സില്ലാക്കി ജനം ഒരു തിരിച്ചടി വേണം എന്ന് തീരുമാനിച്ചതിന്റെ ഫലമാണ് കോണ്‍ഗ്രസിന്‌ തിളക്കം ഇല്ലാത്ത വിജയം കൊണ്ട് തൃപ്തി പെടേണ്ടി വന്നത് ഇതില്‍ നിന്നും കോണ്‍ഗ്രസ്‌ പാഠം പഠിച്ചില്ല എങ്കില്‍ ഇനി അവര്‍ ഒരിക്കലും പഠിക്കും എന്ന് തോന്നുന്നില്ല അധികാരത്തിനു
വേണ്ടി മാത്രം നില കൊളളുന്ന നേതാക്കന്മാര്‍ക്കുള്ള ഒരു താകീത് കൂടിയാണ് ഈ തിരഞ്ഞെടുപ്പ് ഫലം
 ഇത് കൊണ്ടും തീര്‍ന്നില്ല ഇനിയും തമ്മില്‍ തല്ലു കാണേണ്ടിവരും ജയിച്ച മുപ്പത്തി എട്ടു പേരും മന്ത്രി കുപ്പായം തുന്നി കഴിഞ്ഞു വിജയം ഉറപ്പിച്ച ഉടനെ തന്നെ അത് ഭൂരിപക്ഷം ഉള്ളവനും ഇല്ലാത്തവനും എല്ലാം ഈ ചെറിയ സീറ്റിന്റെ ഭൂരിപക്ഷം നേടി അധികാരത്തില്‍ വന്നിട്ടും കടി പിടി കൂടാതെ ജനം ആഗ്രഹിക്കുന്ന തരത്തില്‍ ജനത്തിന് ഉപകാര പ്രദമായ തരത്തില്‍ ഒരു
ഭരണം കാഴ്ച വെക്കാന്‍ ശ്രമിക്കാതെ വീണ്ടും കടി പിടി കൂടാനും  ഗ്രൂപ്പ് തിരിഞ്ഞു തല്ലാനും ശ്രമിച്ചാല്‍ കോണ്‍ഗ്രസിന്റെ പേര് തന്നെ കേരളത്തില്‍  ഇല്ലാതാകും എന്ന് ഇതിനു ശ്രമിക്കുന്നവര്‍ ഓര്‍ക്കുന്നത് നന്ന് പാര്‍ട്ടി പറയുന്നത് അനുസരിച്ച് പ്രവര്‍ത്തിക്കുന്ന നല്ല പ്രവര്‍ത്തകരെ യാണ്  പാര്‍ട്ടി വാര്‍ത്തെടുക്കാന്‍ ശ്രമിക്കേണ്ടത് കോണ്‍ഗ്രസിനെ പോലെയുള്ള പാരമ്പര്യം
അവകാശപെടാന്‍ അര്‍ഹതയുള്ള വേറെ ഏതു പാര്‍ട്ടി യാണ് ഇന്ത്യ യില്‍  വേറെ ഉള്ളത്  അത് നാമാവശേസമാവരുത് എന്ന ഒറ്റ ആഗ്രഹം ഒന്ന് കൊണ്ട് മാത്രമാണ് ഞാന്‍ ഇത് എഴുതുന്നത്‌ ഇതില്‍ നിന്നു പാഠം ഉള്‍ കൊണ്ട് പ്രവര്‍ത്തിച്ചില്ല എങ്കില്‍ ഇനി വരാന്‍ പോകുന്ന തിരഞ്ഞെടുപ്പുകളില്‍ ഇതിനേകാള്‍ ദയനീയ അവസ്ഥയിലേക്ക്  പാര്‍ട്ടിക്ക് പോകേണ്ടി വരും അങ്ങിനെ സംഭവിക്കാതിരിക്കട്ടെ നേത്രത്വ സ്ഥാനത്
ഇരിക്കുന്നവര്‍ ആദ്യം ഇത് മനസ്സിലാക്കട്ടെ അല്ല തമ്മില്‍ തല്ലും ഗ്രൂപ്പ് വഴക്കും തുടര്‍ന്നാല്‍ ഇപ്പോള്‍ പ്രതിപക്ഷത് ഇരിക്കുന്നവര്‍ വെറുതെ ഇരിക്കില്ല മൂന്നോ നാലോ  എം എല്‍ എ മാരെ അടര്‍ത്തി എടുത്തു ഭരണത്തെ തന്നെ താഴെ ഇടാന്‍ അവര്‍ക്ക് അതികം സമയം വേണ്ടി വരില്ല അത് പോലെ തന്നെ പ്രതിപക്ഷത്തിന്റെ യുവജന സംഘടന കഴിഞ്ഞ അഞ്ചു കൊല്ലം വെറുതെ ഇരിക്കുകയായിരുന്നു ഇനി ആണ് അവര്‍ രംഗത്ത് ഇറങ്ങുക എന്ന് കൂടി മനസ്സിലാക്കുന്നത് നന്നാവും അല്ല എന്നെ തല്ലണ്ട അച്ഛാ ഞാന്‍ നന്നാകൂല എന്ന വാശിയില്‍ ആണ് നീങ്ങുന്നത്‌ എങ്കില്‍ പിന്നെ പറഞ്ഞിട്ട് കാര്യം ഇല്ല

Monday, May 9, 2011

മാത്ര്‍ ദിനം

ഇന്നലെ മെയില്‍ തുറന്നപോള്‍  "ഹാപ്പി മതെര്‍സ് ഡേ"   എന്ന് എഴുതിയ ഒരു പാട് മെയിലുകള്‍ കാണാന്‍ കഴിഞ്ഞു ഏതൊരു ജീവിക്കും ജന്മം നല്‍കുന്നത് അമ്മയാണ് അമ്മ ഇല്ലാതെ ജന്മം ഇല്ല
മനുഷ്യ ജന്മം പത്തു മാസം ഗര്‍ഭം ചുമന്നു നൊന്തു പ്രസവിക്കുന്ന അമ്മ അവര്‍ ഉറങ്ങിയില്ലെങ്കിലും
തന്റെ കുഞ്ഞിനെ ഉറക്കുന്ന അമ്മ അവര്‍ ഉണ്ടില്ലെങ്കിലും തന്റെ കുഞ്ഞിനെ ഊട്ടുന്ന അമ്മ അവരുടെ സര്‍വ  സുഖങ്ങളും  തന്റെ കുഞ്ഞിനു വേണ്ടി ത്യജിക്കുന്ന അമ്മ. അമ്മ ഊണ് കഴികുമ്പോള്‍ കുഞ്ഞു ഉറക്കം ഉണര്‍ന്നു കരഞ്ഞാല്‍ ഞാന്‍ ഊണ് കഴിച്ചു കഴിയട്ടെ എന്നിട്ട് കുഞ്ഞിനെ എടുക്കാം എന്ന് അമ്മ ഒരിക്കലും കരുതില്ല ഊണ് കഴിക്കുന്നിടത്ത് നിന്നു എഴുനേറ്റു പോയി തന്റെ കുഞ്ഞിനെ എടുത്തു പരിച്ചരിച്ചതിനു ശേഷം വന്നു വീണ്ടും ഉണ്ണുന്ന അമ്മ തന്റെ
കുഞ്ഞിനു എന്തെങ്കിലും അസുകം വന്നാല്‍ മാറോടു ചേര്‍ത്ത്  പിടിച്ചു നൊമ്പരപെടുന്ന അമ്മ
 കുഞ്ഞു സ്കൂളിലോ മറ്റോ പോയാല്‍ തിരിച്ചു വരുന്ന സമയം കഴിഞ്ഞാലും വന്നില്ലെങ്കില്‍
സങ്കട പെടുന്ന അമ്മ  ഉറങ്ങുന്ന സമയത്ത് കുഞ്ഞു ഉണര്‍ന്നു കരഞ്ഞാല്‍ ഉറക്കം ഒഴിച്ച് കുഞ്ഞിനെ
പരിചരിക്കുന്ന അമ്മ ,പക്ഷി മ്രകാതികളിലും മറ്റു ജന്തു ജീവികളിലും എല്ലാം നമുക്ക് മാത്ര്‍ സ്നേഹം കാണാന്‍ കഴിയും പരുന്തു കോഴി കുഞ്ഞുങ്ങളെ റാഞ്ചാന്‍ വരുമ്പോള്‍ പ്രതേക ശബ്ദം
ഉണ്ടാക്കി ദൂരെ യുള്ള കുഞ്ഞുങ്ങളെ അടുത്തേക്ക് വിളിച്ചു വരുത്തി തന്റെ ചിറകിനടിയില്‍ ഒളിപ്പിക്കുന്ന തള്ള കോഴി അതിന്റെ കുഞ്ഞുങ്ങളോടുള്ള സ്നേഹം പ്രകടിപ്പിക്കുന്നു
പട്ടി പ്രസവിച്ചു  കിടക്കുന്ന  സ്ഥലത്തേക്ക്  ആരെങ്കിലും ചെന്നാല്‍ അത് സ്വന്തം യജമാനന്‍ ആയാല്‍  പോലും കുരച്ചും ശബ്ദം ഉണ്ടാക്കിയും അവരെ ഓടിപ്പിക്കുന്ന പട്ടി അതിന്റെ കുട്ടിയെ
സംരക്ഷിക്കാന്‍ വേണ്ടി. അങ്ങിനെ പ്രപഞ്ചത്തില്‍ നമ്മള്‍ പരിശോതിച്ചാല്‍ മനുഷ്യ ,ജന്തു .പക്ഷി .മ്രകാതികള്‍ എല്ലാം തന്നെ അമ്മയാണ് കുഞ്ഞിനെ സംരക്ഷിക്കുന്നത്
നമുക്ക് കാണാന്‍ കഴിയുന്നത്‌ അങ്ങിനെയുള്ള അമ്മയെ നമ്മള്‍ എങ്ങിനെയാണ് ആദരിക്കുക
എത്ര സ്നേഹിചാലാണ് അവര്‍ തന്നതിന് പകരം ആവുക അങ്ങിനെ യുള്ള അമ്മയോടുള്ള സ്നേഹം നമ്മള്‍ വര്‍ഷത്തില്‍ ഒരു ദിവസത്തേക്ക് മാത്രം ചുരുക്കുന്നത് ശരിയാണോ ബ്രിടിഷുകാര്‍ ഇന്ത്യ വിട്ടു
പോയിട്ട് നൂറ്റാണ്ടുകള്‍ പലതു കഴിഞ്ഞിട്ടും അവര്‍ വിട്ടു പോയ ചില ശീലങ്ങള്‍ ഉപേക്ഷിക്കാന്‍ നമ്മള്‍ തയ്യാറല്ല പാശ്ചാത്യ സംസ്കാരം നമ്മളും പിന്തുടരാന്‍ ശ്രമിക്കുന്നു എന്നതാണ് പരമാര്‍ത്ഥം
നാം സ്നേഹിക്കുന്നവരെ നമ്മള്‍ എപ്പോഴും സ്നേഹിച്ചു കൊണ്ടിരിക്കും അത് അമ്മ അച്ഛന്‍. സഹോദരി .സഹോദരന്‍ .ഭാര്യ .കാമുകി .മക്കള്‍ ആര് തന്നെ ആയാലും അതിനെ നമ്മള്‍  ഒരു ദിവസം മാത്രം  ആക്കി  ചുരുക്കുന്നത് ഉചിതമല്ല 

Saturday, May 7, 2011

എന്‍ എസ് എസും വി എസും പിന്നെ സുകുമാരന്‍ നായരും

എന്‍ എസ് എസ് എന്ന സാമുദായിക സംഘടനയുടെ നേതാവ് ശ്രീ സുകുമാരന്‍ നായര്‍ രണ്ടു ദിവസം മുന്‍പ് ഒരു ക്രിസ്തീയ പുരോഹിതനുമായി സംസാരിക്കുന്ന കൂട്ടത്തില്‍ അദ്ദേഹത്തിന്റെ ചോദ്യത്തിനു സാന്ദര്‍ഭികമായി പറഞ്ഞ ചില വാക്കുകളാണ്  ഇന്ന്  
കേരളത്തില്‍ വളരെ അതികം ചര്‍ച്ചാ വിശായമായിരിക്കുന്നത് (എന്‍ എസ് എസിന്റെ സമദൂരം നയത്തില്‍ അവര്‍ക്ക് അവരുടെതായ അജണ്ട
അല്ലെങ്കില്‍ നയം അതൊന്നും അല്ലെങ്കില്‍ കാര്യ ലാഭം ഉണ്ടായേക്കാം ) അത് അവരുടെ സങ്കടന നയം ഇവിടെ സുകുമാരന്‍ നായര്‍ പറഞ്ഞത് എന്താണ് വീണ്ടും മാര്‍ക്കിസ്റ്റു  പാര്‍ട്ടി അധികാരത്തില്‍ വരുകയാണെങ്കില്‍ വി എസ് മുഖ്യ മന്ത്രി ആകുന്നത് തടയുന്നതിന് വേണ്ടി ഈ തവണ ഞങ്ങള്‍ സമ ദൂരം ചിന്തയില്‍ നിന്നും മാറ്റി ചിന്തിച്ചു എന്ന് എന്തെ അവരുടെ സമ ദൂരം കൊണ്ട് കേരളത്തിലെ മാര്‍ക്കിസ്റ്റു പാര്‍ട്ടിക്ക് ഗുണം
ഒന്നും കിട്ടിയിട്ടില്ലേ അവര്‍ സമ ദൂരം പ്രക്യാപിച്ചിട്ടും മാര്‍ക്കിസ്റ്റു കാരും കൊണ്ഗ്രെസ്സുകാരും പിന്നെയും എന്തിനാണ് അവരുടെ അടുത്ത് പോയി പിന്തുണ യാജിക്കുന്നത് ഇന്ന് ഈ പ്രസ്താവനയുടെ പേരില്‍  സുകുമാരന്‍ നായരുടെ കോലം കത്തിക്കുകയും അവരുടെ പല ഓഫിസുകളും തല്ലി തകര്‍ക്കുകയും ഒക്കെ ചെയ്യുന്നത് എന്തിനാണ് നേരെ മറിച്ച് ഈ തവണ ഞങ്ങള്‍ മാര്‍ക്കിസ്റ്റു പാര്‍ട്ടിക്ക് പിന്തുണ നല്‍കി എന്നാണു സുകുമാരന്‍ നായര്‍ പറഞ്ഞത്  എങ്കില്‍ കൊണ്ഗ്രെസ്സു കാര്‍ ഇത് പോലെ കോലം കത്തിക്കാനും ഓഫീസ് തകര്‍ക്കാനും തുനിയുമോ
പിന്നെ വി എസിനെ കുറിച്ച് സുകുമാരന്‍ നായര്‍ പറയാന്‍ കാരണം എന്തെന്ന് ചോതിച്ചാല്‍ ചിലപ്പോള്‍ ബാലാ കൃഷ്ണ പിള്ളയുടെ കാര്യം
ഉദ്ധരിച്ചു കൊണ്ടായിരിക്കും അഴിമതി വീരന്‍ ബാലാ കൃഷ്ണ പിള്ളയെ ഞാന്‍ ജയിലില്‍ അടച്ചു എന്ന് അതിനു ശേഷം എത്ര പ്രാവശ്യം വി എസ് പല സ്ഥലത്തും വച്ചു പറയുന്നത് കേരള ജനത കണ്ടതല്ലേ ഇത് കൊണ്ട് പിള്ളയെ ന്ജ്യായീകരിക്കുക ആല്ല പിള്ള കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷ അനുഭവിക്കണം അതില്‍ ഒരു സംശയവും ഇല്ല ഒരാള്‍ക്കും വേറൊരാളെ ജയിലില്‍ അടക്കാന്‍ കഴിയില്ല എന്ന സത്യം മറ്റുള്ളവരെ കാള്‍ അറിയാവുന്ന വി എസ് അങ്ങിനെ പ്രസംഗിച്ചു  നടക്കുന്നത് ശരിയാണോ അദ്ദേഹത്തിന്റെ പദവിക്ക് ചേര്‍ന്ന രീതി യാണ് എന്ന് എനിക്ക് തോന്നുന്നില്ല പിള്ള കുറ്റവാളിയാണ് എന്ന് സുപ്രീം കോടതി പറഞ്ഞു ശിക്ഷയും വിധിച്ചു ആ അദ്ധ്യായം അതോടെ തീര്‍ന്നു
വീണ്ടും ഞാന്‍ പിള്ളയെ ജയിലില്‍ അടച്ചു തുറുങ്കില്‍ അടച്ചു എന്നൊക്കെ പ്രസംഗിച്ചു നടക്കുന്നത്  വ്യക്തി ഹത്യ തന്നെ യാണ്
എന്‍ എസ് എസുമായി കൂടുതല്‍ അടുത്ത് നില്‍ക്കുന്ന ആളാണ്‌ പിള്ള അത് കൊനടായിരിക്കാം പിള്ളയെ  കുറിച്ച് ഇങ്ങിനെ പറഞ്ഞു നടക്കുന്ന
വി എസ് വീണ്ടും മുഖ്യ മന്ത്രി ആകരുത് എന്ന് സുകുമാരന്‍ നായര്‍ ചിന്തിച്ചത് അത് മനുഷ്യ മനസ്സിന്റെ ചേതോ വികാരം മാത്രം അല്ലെങ്കില്‍
അഭിപ്രായ സ്വാതന്ത്രം അതിനു കോലം കത്തിക്കല്‍ അത് പോലെ ഓഫീസ് തല്ലി തകര്‍ക്കല്‍ ഒന്നും ജാനാതി പത്യത്തില്‍ വിശ്വസിക്കുന്നവര്‍ക്ക്
ചേര്‍ന്ന പണിയല്ല ഇത് കൊണ്ട് മാര്‍കിസ്റ്റു പാര്‍ട്ടിയുടെ ഗുണ്ടാ രാഷ്ട്രീയം ഒന്ന് കൂടെ മറ നീക്കി പുറത്തു വന്നു ഈ വിഷയത്തില്‍ കോടിയേരിയും വി എസും സുകുമാരന്‍ നായര്‍ക്കു മറുപടി കോടുത്തു കഴിഞ്ഞു അതിനു പുറമേ യാണ് ഈ ആക്രമം തങ്ങള്‍ക്കു അനുകൂലമായി പറഞ്ഞില്ലെങ്കില്‍ ഞങ്ങള്‍ എന്തും ചെയ്യും ഞങ്ങളെ തടയാന്‍ ആരും ഇല്ല എന്ന ഹുങ്ക് ഒന്ന് കൊണ്ട് മാത്രമാണ് ഇങ്ങിനെ ചെയ്യുന്നത്