Thursday, April 28, 2011

മനുഷ്യന് ഭ്രാന്തു പിടിച്ചാല്‍ ചങ്ങല ചങ്ങലക്കോ

കേരളത്തില്‍ ഇന്ന് നിറഞ്ഞു നില്‍ക്കുന്ന വിവാദമാണ്  സിസേറിയന്‍ അഥവാ ഗര്‍ഭം ധരിച്ചു പ്രസവിക്കാന്‍ വേണ്ടി ആശുപത്രിയില്‍ ചെല്ലുന്ന
സ്ത്രീ കളോടുള്ള ക്രൂരത മുന്‍പ് പലപ്പോഴും പ്രൈവറ്റ് ആശുപത്രികള്‍ ആണ് ഇങ്ങിനത്തെ ക്രൂരത ചെയ്യുന്നത് എന്ന് പറയുമായിരുന്നു കാരണം
സാധാരണ പ്രസവം ആയാല്‍ പൈസ കുറച്ചേ കിട്ടുകയുള്ളൂ പെട്ടെന്ന് തന്നെ രോഗി ആശുപത്രി വിട്ടു പോകും അത് കൊണ്ട് ലാഭം മാത്രം
ചിന്തിച്ചു ആശുപത്രി നടത്തുന്ന പലരും സാധാരണ പ്രസവം സിസേറിയന്‍ ആക്കി പൈസ പിടുങ്ങാറുണ്ട് എന്ന് കേട്ടിട്ടുണ്ട് (മന സാക്ഷി ഇല്ലാത്ത മാനജ്മെന്റ്റ് നടത്തുന്ന അല്ലെങ്കില്‍ പണ മോഹികള്‍ നടത്തുന്ന ആശുപത്രി മാത്രം )എന്നാല്‍ ഇപ്പോള്‍ നമ്മുടെ കേരളത്തിലെ ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ സംഭവിച്ചത് എന്താണ് ഡോക്ടര്‍ മാര്‍ക്ക് അവതി എടുക്കാന്‍ വേണ്ടി ഇരുപത്തി രണ്ടോളം ഗര്‍ഭിണികളെ സിസേറിയന്‍
ചെയ്ത അതി ക്രൂരമായ വാര്‍ത്തയാണ് നമുക്ക് കേള്‍ക്കാന്‍ കഴിഞ്ഞത് സാക്ഷര കേരളം പ്രഭുധ കേരളം എന്നൊക്കെ പറഞ്ഞു നമ്മള്‍ അഭിമാനം
കൊള്ളുമ്പോള്‍ അതെ കേരളത്തില്‍ നിന്നു തന്നെ യാണ് ഇങ്ങിനെ ഒരു വാര്‍ത്ത‍ കേള്‍ക്കുന്നത് എന്നോര്‍ത്ത് നമ്മള്‍ ലജ്ജിച്ചു തല കുനിക്കണം ഇത്രയും സിസേറിയന്‍ നടത്തിയത് ഒരു ദിവസം ആണെന്ന് ഓര്‍ക്കണം മനുഷ്യന് ഇത്ര ക്രൂരന്‍ എങ്ങിനെയാണ് ആകാന്‍  കഴിയുന്നത്‌ സാധാരണ
രീതിയില്‍ പ്രസവിക്കാന്‍ ബുദ്ധിമുട്ടുള്ള ഒരാളെ മാത്രമാണ് സിസേറിയന്‍  വിധേയമാക്കേണ്ടത് അതിനു ഒരു പാട് മാന ധന്ടങ്ങള്‍ ഉണ്ട് അതൊന്നും തന്നെ പാലിക്കാതെ യാണ് ഇത് ചെയ്തത് എന്ന് മാത്രമല്ല അത് ചെയ്തവര്‍ക്ക് ഒരു കൂസലും ഇല്ല താനും ഇത്രയും  ക്രൂര കൃത്യം
ചെയ്തവര്‍ക്ക് ബന്ടപെട്ടവര്‍ നല്‍കിയ ശിക്ഷയോ പേരിനു ഒരു  സ്ഥലം മാറ്റം മാത്രം ഇത്രയും ക്രൂര കൃത്യം ചെയ്തവര്‍ ആരായാലും
ഇവര്‍ക്കെതിരെ ക്രിമിനല്‍ കുറ്റം എടുത്തു തക്കതായ ശിക്ഷ കൊടുകെണ്ടാതാണ്
കാരണം ശരീരത്തില്‍ കത്തി വെക്കുക എന്ന് ആരും താല്പര്യ പെടാത്ത കാര്യമാണ് അങ്ങിനെയുള്ള ഒരവസ്ഥ വരുമ്പോള്‍ മാത്രമാണ് ആളുകള്‍
അതിനു സമ്മതം നല്‍കുന്നതും  തുനിയുന്നതും അത് വേറെ നിവിര്‍ത്തി ഇല്ലാത്തതു കൊണ്ട് മാത്രമാണ് ഇത് പോലെയുള്ള സംഭവങ്ങള്‍ ഇനിയും ആവര്‍ത്തിക്കാതിരിക്കാന്‍ വേണ്ടി യാണ് യാവര്‍ക്ക് തക്കതായ ശിക്ഷ നല്‍കണം  എന്ന് പറയുന്നത് എന്നാലെ ഇനി ഒരാളും ഇതിനു തുനിയാതിരിക്കൂ മനുഷ്യ ശരീരത്തിന് പുഴുവിന്റെ വില പോലും കല്‍പ്പിക്കാത്ത ഇത്തരം അല്ലുകളെ മനുഷ്യ ഘണത്തില്‍ പെടുത്താന്‍ പറ്റില്ല

എന്റൊസള്‍ഫാനും രാഷ്ട്രീയക്കാരും

എന്റൊസലഫാന്‍ എന്ന മാരക വിഷം കേരളത്തില്‍ മാത്രമല്ല ഇന്ത്യയില്‍ മാത്രമല്ല ലോകം മുഴുവന്‍ നിരോതികേണ്ട കാലം അതിക്രമിച്ചിരിക്കുന്നു 
ഇത്ര അധികം മാരകമായ വിഷം നിരോധിക്കാന്‍ എന്ത് കൊണ്ട് സര്‍കാരുകളും രാഷ്ട്രീയക്കാരും ഇത്ര ബുദ്ധിമുട്ടുന്നു എന്ന ചോദ്യം ഇതിനു 
ഇര ആയ ഓരോ ചെറിയ കുട്ടികള്‍ പോലും ബന്ധപെട്ടവരോട് ചോതിക്കുന്നുണ്ടാകും ഇതേ കുറിച്ച് ഇപ്പോള്‍ നടക്കുന്ന വിവാദം കേരളത്തിലെ 
മുന്‍ നിര രണ്ടു രാഷ്ട്രീയ  കക്ഷികളും  അവരവരുടെ ഭാഗം ക്ലിയര്‍ ചെയ്യാന്‍ വേണ്ടി ചാനലുകളിലും കവലകളിലും തൊള്ള തല്ലു നടത്തുന്ന
നാടകീയ കാഴ്ചയാണ് നമുക്ക് കാണാന്‍ കഴിയുന്നത്‌ കൂട്ടത്തില്‍ ദേശീയ ശ്രദ്ധ പിടിച്ചു പറ്റാനുള്ള ശ്രമവും
കഴിഞ്ഞ അഞ്ചു വര്‍ഷം കേരളം ഭരിക്കുന്ന സര്‍ക്കാര്‍ ഈ അഞ്ചു വര്‍ഷവും ഉറങ്ങുകയായിരുന്നോ കഴിഞ്ഞ കുറച്ചു നാള്‍ കൊണ്ട് പൊട്ടി
മുളച്ച പ്രശ്നം ഒന്നും അല്ലല്ലോ എന്ടോസള്‍ഫാന്‍ പതിനഞ്ഞും ഇരുപതും വര്‍ഷം മുന്‍പ് നടന്ന പല കേസുകളിലും നേരിട്ട് ഇടപെട്ടു (നിയമം പോലും മാറി കടന്നു ) അന്വഷണ പുരോഗതി വില ഇരുത്തുന്ന മുഖ്യ മന്ത്രി ആയിരകണക്കിന് വരുന്ന ഈ പാവപെട്ട എന്ടോസള്‍ഫാന്‍
ഇരകള്‍ക്ക് വേണ്ടി ഇപ്പോള്‍ നിരാഹാരം കിടക്കുന്നത് വെറും കണ്ണില്‍ പോടീ ഇടല്‍ മാത്രമാണ് കാരണം ദുരിതം അനുഭവിക്കുന്നവര്‍ ഇന്നോ
ഇന്നലയോ അനുഭവിക്കാന്‍ തുടങ്ങിയതല്ല ഇപ്പോള്‍ കേരളം ഭരിക്കുന്ന സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ ഈ മാരക വിഷം നിരോധനം
നിലവില്‍ ഉണ്ട് അത് തുടര്‍ന്ന് നടപ്പിലാക്കാന്‍ ഇവര്‍ തുനിഞ്ഞില്ല അത് പോലെ തമിള്‍ നാട്ടില്‍ നിന്നും മറ്റും അതിര്‍ത്തി കടത്തി കൊണ്ട്
വരുന്ന മാരക വിഷം നിര്തലാക്കാനോ പിടിചെടുക്കാനോ എന്ത് കൊണ്ട് ഈ സര്‍ക്കാര്‍ തുനിഞ്ഞില്ല. ഈ വിഷയം ഇത്ര അതികം കത്തി
പടരുമ്പോഴും ഭരണ കക്ഷിയുടെ യുവജന സംഘടന എവിടെ ആയിരുന്നു ആല്ലെങ്കില്‍ ആവശ്യം ഉള്ളതിനും ഇല്ലത്തതിനും ഒക്കെ സമരത്തിന്‌
ഇറങ്ങുന്ന യുവജന സംഘടന മൌനം പാലിച്ചിരുന്നത് കേരളം ഭരിക്കുന്നത്‌ ഇടതു പക്ഷം ആയതു കൊണ്ടല്ലേ
ഈ വിഷയത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ എല്ലാം നയം ഏകദേശം ഒന്ന് തന്നെ എന്ന് ഏഷ്യാനെറ്റ്‌ ചാനലിലെ റിപ്പോര്‍ട്ടര്‍ ഷാജഹാന്‍
പറഞ്ഞപോള്‍ അതിനെ എതിര്‍ക്കുന്ന ബഹു പാലക്കാട് എം പി യുടെ സംസാരം നമ്മള്‍ കേട്ടു എല്ലാ പാര്‍ട്ടികളെയും  ഒരു പോലെ കാണുന്നതില്‍
അല്ലെങ്കില്‍ അങ്ങിനെ പറയുന്നത് ശരിയല്ല ഞങ്ങള്‍ പലതും ചെയ്തു മറ്റുള്ളവര്‍ ചെയ്തില്ല അത് കൊണ്ട് ഷാജഹാന്‍ പറഞ്ഞത് ശുദ്ധ
അസ്സമ്മന്തമാണ് എന്ന രീതിയില്‍ ആണ് എം പി പ്രതികരിച്ചത് അപോഴും നിങ്ങള്‍ ചെയ്തില്ല ഞങ്ങള്‍ ചെയ്തു എന്ന് പറഞ്ഞു നാടിന്റെ
പൊതു താല്പര്യത്തെ രാഷ്ട്രീയവല്‍ക്കരിക്കാനാണ് ബഹു എം പി തുനിഞ്ഞത് അത് കൊണ്ടാണ് ഇത് രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വന്തം താലപര്യം
സംരക്ഷിക്കാനാണ് തുനിയുന്നത് എന്ന് പറയാന്‍ കാരണം
കേരളത്തില്‍ ഇപ്പോള്‍ പ്രതി പക്ഷതിരിക്കുന്ന കോണ്‍ഗ്രസിന്‌ എന്ത് കൊണ്ട് കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തി ഇത് നിരോധിക്കാന്‍
കഴിയുന്നില്ല കേരളത്തില്‍ നിന്നും ആര് കേന്ദ്ര മന്ത്രിമാരുണ്ട് അവരും കോണ്‍ഗ്രസ്‌ എം പി മാരും കേരത്തില്‍ നിന്നുള്ള മറ്റു നേതാക്കളും
ചേര്‍ന്ന് സമ്മര്‍ദം ചെലുത്തി ഇത് നിരോധിക്കാന്‍ മുന്‍ കൈ എടുക്കെണ്ടാവര്‍ അല്ലെ ഇവര്‍. ഉമ്മന്‍ ചാണ്ടിയും രമേഷും പോയി പ്രധാന
മന്ത്രിയെ കണ്ടു സോണിയയെ കണ്ടു ജയറാമിനെ കണ്ടു ശരത് പവാറിനെ കണ്ടു എന്നൊക്കെ പറയുക അല്ലാതെ എന്ത് കൊണ്ട് കണ്ടു
കാര്യം നടത്താന്‍ സാതിക്കുന്നില്ല ഉമ്മന്‍ ചാണ്ടിയും രമേഷും ഡല്‍ഹിയിലേക്കു പല തവണ പറന്നത് കൊണ്ടോ കൂടി കാഴ്ച നടത്തി
യത് കൊണ്ടോ ഒന്നും പ്രശ്നം പരിഹരിക്കാന്‍ പറ്റില്ല തക്കതായ സമര മുറ തന്നെ യാണ് ഈ പ്രശ്ന പരിഹാരത്തിന് വേണ്ടത് അതിനു
കേരളത്തിലെ  ജനം ഒറ്റ കെട്ടായി ഇതിനെ നേരിടുന്നതിനു പകരം രാഷ്ട്രീയകാര്‍ ഇടതും വലതും തിരിഞ്ഞു തമ്മില്‍ തല്ലാന്‍ ശ്രമിക്കുന്നത്
ലജ്ജാവഹം എന്നല്ലാതെ എന്ത് പറയാനാണ് പിന്നെ അഥവാ ഇത് നിരോധിച്ചു കിട്ടിയാല്‍ ഞങ്ങള്‍ നിരോധിച്ചു അല്ലെങ്കില്‍ ഞങ്ങള്‍ കാരണം
നിരോധിച്ചു എന്ന് വീമ്പു പറയാനും കൂടിയാണ് ഈ രണ്ടു കക്ഷികളും ശ്രമിക്കുന്നത് അല്ലാതെ ജന ക്ഷേമം അല്ല

Sunday, April 24, 2011

വിഷം വിറ്റു കാശുണ്ടാക്കുന്നവര്

എന്‍ഡോ സലഫാന്‍ എന്ന വിഷം അത് കൊണ്ട് കേരളത്തില്‍ എത്ര ജീവന്‍ നഷ്ട്ടപെട്ടു എത്ര ആളുകള്‍ക്ക് ശാരീരിക വൈകല്യം ഉണ്ടായി 
പിറന്നു വീഴുന്ന കുട്ടികള്‍ക്ക് പോലും ഭീഷണി ആയി നില്‍ക്കുന്ന ഇനി വരാന്‍ പോകുന്ന എത്ര തലമുറക്ക്‌  ഭീഷണി ആകുമോ എന്ന് പോലും  
അറിയാന്‍ കഴിയാതെ, ചുറു ചുറു ക്കോടെ ഓടി നടന്നു കളിക്കേണ്ട കുരുന്നുകള്‍ മുട്ടില്‍ ഇഴഞ്ഞു നടക്കാന്‍ വിദിക്കപെട്ടവര്‍ ഈ മാരക
വിഷം സ്വഷിക്കുന്നത് കാരണം തലച്ചോറിനു അല്ലെങ്കില്‍ ശരീരത്തിന്റെ മറ്റു ഭാഗങ്ങള്‍ തളര്‍ന്നവര്‍ ഇത് കാരണം ജീവിച്ചു കൊതി തീരും
മുന്‍പ് മരണത്തിനു കീഴടങ്ങേണ്ടി വന്നവര്‍ അങ്ങിനെ പറഞ്ഞാല്‍ ഒടുങ്ങാത്ത വിഷമം അനുഭവിക്കുന്നവര്‍ ഈ ഒരു പ്രദേശത്തെ ജനത
മുഴുവനും വര്‍ഷങ്ങള്‍ ആയി അനുഭവിക്കുന്ന കഷ്ട്ടത എന്ത് കൊണ്ട് നമ്മുടെ രാജ്യത്തെ പരമോന്നത ഭരണ കൂടം കണ്ടില്ലെന്നു നടിക്കുന്നു
ഇവരുടെ കണ്ണ് നീര്‍ കാണാന്‍ അല്ലെങ്കില്‍ വിലാപം കേള്‍ക്കാന്‍ എന്ത് കൊണ്ട് നമ്മുടെ ഭരണ കൂടതിനു കഴിയുന്നില്ല അല്ലെങ്കില്‍ കണ്ടിട്ടും കണ്ടില്ല എന്ന് നടിക്കുകയാണോ എന്ത് തന്നെ ആയാലും എന്‍ഡോ സള്‍ഫാന്‍ എന്ന മാരക വിഷം ഭാരത രാജ്യത്തു എന്നല്ല ലോകം മുഴുവന്‍
നിരോധിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നതില്‍ യാതൊരു സംശയവും ഇല്ല ഭരണ കൂടവും രാഷ്ട്രീയ പാര്‍ട്ടികളും ഒറ്റ കെട്ടായി
ഇതിനെതിരെ ശബ്ദിക്കാന്‍ തുനിയണം ഇതിനെ കുറിച്ച് പലതവണ പഠനം നടത്തിയിട്ടും ഇനിയും പഠിക്കട്ടെ എന്ന് പറയുന്ന പല്ലവി വീണ്ടും
വീണ്ടും എന്ത് കൊണ്ട് ആവര്‍ത്തിക്കുന്നു എത്രയാണ് ഇനി പഠിക്കേണ്ടത് പഠിച്ചു തീരുമ്പോഴേക്കും ഈ കഷ്ടത അനുഭവിക്കുന്ന ജനതയുടെ
സ്ഥിതി എന്താകും എന്ന് ഈ പഠനം നടത്താന്‍ ഉത്തരവിടുന്നവര്‍ എന്ത് കൊണ്ട് മനസ്സിലാക്കാന്‍ തുനിയുന്നില്ല പഠിക്കട്ടെ എന്ന് പറയുന്ന
മന്ത്രിയുടെ അല്ലെങ്കില്‍ നേതാവിന്റെ കുടുംബത്തില്‍ പെട്ട ആരെങ്കിലും ഇങ്ങിനെ ദുരിതം അനുഭവിക്കുന്നു എങ്കില്‍ അവര്‍ ഇങ്ങിനെ പറയുമോ
മനുഷ്യത്വം തൊട്ടു തീണ്ടിയിട്ടില്ലാത്ത മന്ത്രിമാരെ നിങ്ങളും മനുഷ്യര്‍ ആണ് എന്നും ഈ ദുരിതം അനുഭവിക്കുന്നവര്‍ മൃഗങ്ങളോ മറ്റു ജന്തു കളോ അല്ല എന്ന് ഓര്‍ക്കുക ഇനിയും ഈ  രോദനം കേട്ടില്ല എന്ന് നടിക്കല്ലേ മനസാക്ഷി ഉള്ളവര്‍ ആണെങ്കില്

ജനാതിപത്യ വോട്ട്

പാതി മൂന്നാം തിയ്യതി നടന്ന നിയമ സഭ തിരഞ്ഞെടുപ്പില്‍ സിനിമ നടി കാവ്യ മാധവന്‍ വോട്ട് ചെയ്യാന്‍ വന്നു മറ്റു ആളുകള്‍ കാത്തു നില്‍ക്കുന്നത് 
വക വെക്കാതെ നേരെ വന്ന ഉടനെ വോട്ട് ചെയ്യാന്‍ കയറിയത് നമ്മുടെ നാട്ടില്‍ വലിയ വിവാദമായി നേരില്‍ അല്ലെങ്കിലും ആ ദ്ര്ശ്യം വാര്‍ത്ത‍ 
മാധ്യമങ്ങള്‍ വഴി നമ്മള്‍ കണ്ടതാണ് കാവ്യ മാധവന്‍ ചെരുപക്കാരിയാണ് ഒരു സിനിമ നടി എന്നതില്‍ കവിഞ്ഞു അവര്‍ക്ക് വേറെ അവകാശ 
പെടാന്‍ ഒന്നും തന്നെ ഇല്ല അവരെകാലും എത്രയോ മുതിര്‍ന്നവരും പ്രായം ചെന്നവരും ഒക്കെ മണികൂര്‍ കണക്കിന് വരിയില്‍ നിന്നാണ് വോട്ട് 
ചെയ്യുന്നത് എന്നിരിക്കെ കാവ്യ മാധവന്‍ വരിയില്‍ നില്‍ക്കാതെ നേരെ ചെന്ന് വോട്ട് ചെയ്യാന്‍ ശ്രമിച്ചത് ഒരു കാരണ വശാലും  അനുവതിക്കാന്‍
പറ്റുന്ന കാര്യമല്ല ജനാതിപത്യ രീതിയില്‍ നടക്കുന്ന ഒരു തിരഞ്ഞെടുപ്പില്‍ രാജ്യത്തെ എല്ലാ ജനങ്ങളും തുല്യരാണ് അത് കാവ്യ മാധവന്‍ ആയാലും സോണിയ ഗാന്ധി ആയാലും പ്രതിഭ പട്ടേല്‍ ആയാലും ശുസമ സ്വരാജ് ആയാലും എല്ലാവരും തുല്യര്‍ തന്നെ അതില്‍ വി വി ഐ പി
കള്‍ക്ക് ചില മുന്ഗണന നല്‍കുന്ന കീഴ് വഴക്കം ഉണ്ട് ഇവിടെ കാവ്യ ആ കൂട്ടത്തിലും  പെടില്ല പിന്നെ എന്തിന്റെ പേരിലാണ് അവര്‍ വരിയില്‍
നില്‍ക്കാതെ വോട്ട് ചെയ്യാന്‍ ശ്രമിച്ചത് എന്ന് മനസ്സിലാകുന്നില്ല വെള്ളി തിരയിലെ മിന്നി തിളക്കം കാണുന്ന ജനം അവര്‍ നേരെ വന്നു ഒരു കൂസലും കൂടാതെ വോട്ട് ചെയ്തു പോകുന്നത് നോക്കി നില്‍ക്കും എന്ന് കരുതിയത്‌ അവരുടെയോ  അല്ലെങ്കില്‍ അവരെ അതിനു പ്രേരിപ്പിച്ചവരുടെയോ അറിവില്ലായ്മ എന്ന് കരുതാനേ  നിര്‍വാഹമുള്ളൂ അങ്ങിനെയുള്ള സാഹചര്യത്തില്‍ അതിനു എതിരെ പ്രതികരിച്ച വ്യക്തി അഭിനന്ദനം അര്‍ഹിക്കുന്നു
അദേഹത്തെ അതിനു പ്രേരിപ്പിച്ച വികാരം  കൂടി നമ്മള്‍ ചിന്തിക്കണം കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മുന്‍ കാലങ്ങളെ അപേക്ഷിച്ച് കുറെ സിനിമ
പ്രവര്‍ത്തകര്‍ തിരഞ്ഞെടുപ്പ് പ്രചാരത്തിനു ഇറങ്ങുകയുണ്ടായി അതില്‍ കൂടുതല്‍ പേരും യു ഡി എഫിന് വേണ്ടി ആയിരുന്നു. കലാ  ഭവന്‍ മണി മാത്രമാണ് എല്‍ ഡി എഫിന് വേണ്ടി രംഗത്ത് വന്നത്. യു ഡി എഫിന് വേണ്ടി രംഗത്ത് വന്ന സിനിമ നടീ നടന്മാരുടെ ചുമര്‍ ചിത്രങ്ങളില്‍ കരി ഓയില്‍ പുരട്ടി അവരുടെ മുഖം വിക്രതമാക്കാന്‍ മാര്‍കിസ്റ്റു പാര്‍ട്ടിയുടെ യുവജന സംഘടന രാത്രിയില്‍ പ്രഗടനമായി
വന്നു ചിത്രങ്ങള്‍ വിക്രതമാക്കുന്നത് പല ചാനലുകള്‍ വഴിയും നമ്മള്‍ കണ്ടതാണ് അത് പോലെ തന്നെ രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കാന്‍
എതിര്‍ പാര്‍ട്ടിയിലെ സ്ത്രീ പ്രവര്‍ത്തകരുമായി നടന്നു പോകുമ്പോള്‍ കുപ്പിയില്‍ മുന്‍ കൂട്ടി കരുതി വച്ച മൂത്രം അവരുടെ മേല്‍ ഒഴിച്ച
മാര്‍കിസ്റ്റു കാരന്റെ നെറികെട്ട അല്ലെങ്കില്‍ തരം താഴ്ന്ന വികാര പ്രകടനം അത് പോലെ യാണ് കാവ്യ പ്രശ്നം ബഹുമാനപെട്ട സുഹ്രത് കരുന്നത് എങ്കില്‍ അത് ആളാകാനോ അല്ലെങ്കില്‍ കയ്യടി
നേടാനോ വേണ്ടി  ചെയ്തത്  എന്നെ കരുതാനേ  പറ്റു