മാര്‍ച്ച് 21 ബുധനാഴ്ച കേരളത്തില്‍ ഉള്ളവരെ പോലെ തന്നെ പ്രവാസികളായ ഞങ്ങളും കാലത്ത് എഴുനേറ്റു പ്രഭാത കൃത്യങ്ങള്‍ നിറവേറ്റി നേരെ പോയത് ടി വി യുടെ മുന്നിലേക്കാണ് പിറവം തിരഞ്ഞെടുപ്പ് ഫലം ആയിരുന്നു മനസ്സില്‍ ഫലം മുഴുവനും അറിഞ്ഞു അനൂപ് ജാകബ് വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചു ഇത്രയും ഭൂരിപക്ഷം യു ഡി എഫ് പോലും വിചാരിച്ചതല്ല എതിര്‍ കക്ഷികളെ പോലും അമ്പരപ്പിച്ചു കൊണ്ട് മൃകീയ ഭൂരിപക്ഷമാണ് അനൂപ് നേടിയത് (വേണമെങ്കില്‍ ചക്ക വേരിലും കായ്ക്കും എന്ന് മുതിര്‍ന്നവര്‍ പറയാറുള്ളതാണ് ഓര്‍മ്മ വരുന്നത് )
ഇത്രയും വലിയ ഭൂരിപക്ഷം എങ്ങിനെയാണ് കിട്ടിയത് എന്ന് ഒരു ഹിത പരിശോധന നടത്തുമ്പോള്‍ യു ഡി എഫിന്റെ കൂട്ടായ പ്രവര്‍ത്തനം പരിശ്രമം അത് തന്നെ യാണ് അതിനു കാരണം ഇവിടെ യു ഡി എഫ് സ്ഥാനാര്‍ഥി ജയിക്കല്‍ ഇന്നത്തെ സര്‍കാരിന്റെ നില നില്‍പ്പിനു അനിവാര്യമായിരുന്നു എന്നത് കൊണ്ടാണ് യു ഡി എഫു കാര്‍ ഗ്രൂപ്പ് വഴക്കും മറ്റും മറന്നു ഒറ്റ കെട്ടായി നിന്ന് പ്രവര്‍ത്തിച്ചത് അതിന്റെ ഫലം അവര്‍ കാണുകയും ചെയ്തു വരാം പോകുന്ന ഓരോ തിരഞ്ഞെടുപ്പിലും ഇത് പോലെ ഐക്ക്യം പുലര്‍ത്തിയാല്‍ ഇതില്‍ സ്ഥാനാര്തികള്‍ക്ക്
കെട്ടി വച്ച കാശ് നഷ്ട്ടമാവും എന്നതില്‍ തര്‍ക്കമില്ല കഴിഞ്ഞ നിയമ സഭ തിരഞ്ഞെടുപ്പില്‍
സ്ഥാര്‍ത്തി നിര്‍ണ്ണയത്തില്‍ വന്ന പിഴവ് ഐക്ക്യം ഇല്ലായ്മ ഗ്രൂപ്പ് വഴക്ക് എല്ലാമാണ് സീറ്റ് കുറയാന്‍ കാരണം എന്ന് യു ഡി എഫുകാര്‍ പ്രതേകിച്ചു കൊണ്ഗ്രെസ്സു കാര്‍ ഇനിയും മനസ്സിലാക്കി പ്രവര്‍ത്തിച്ചില്ല എങ്കില്‍ യു പി യുടെ ഘതി കേരളത്തിലും വിദൂരമല്ല എന്ന് കൊണ്ഗ്രെസ്സു കാര്‍ മനസ്സിലാക്കും എന്ന് കരുതുന്നു, യു ഡി എഫ് സ്ഥാനാര്‍ഥിയുടെ ഈ വിജയത്തില്‍ അസൂയ പൂണ്ട പിണറായിയും വി എസും പ്രതികരിച്ചത് തികച്ചും വളരെ മോശമായ രീതിയില്‍ ആയി പോയി വോട്ടര്‍മാര്‍ക്ക് പണവും മദ്യവും നല്‍കിയാണ് വിജയിച്ചത് എന്ന പ്രതികരണം അവരുടെ അന്തസ്സിനു ചേര്‍ന്നതായില്ല ഒരു നിയോചക മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ആയാലും മുഴുവനും കേരളത്തില്‍ ആയാലും കേരളത്തിലെ മുഴുവനും ജനങ്ങളെ അതിക്ഷേപിക്കുന്ന രീതിയില്‍ ആണ് അവര്‍ പ്രതികരിച്ചത് സ്വന്തം സ്ഥാനാര്‍ഥികളെ വിജയിപ്പിക്കാന്‍ വേണ്ടി അവര്‍ അങ്ങിനെ ചെയ്യാറുണ്ട് എന്നതിന്റെ തെളിവ് കൂടിയാണ് ഈ പ്രസ്താവന സ്കൂളില്‍ പഠിക്കുന്ന കുട്ടികള്‍ പ്രതികരിക്കുന്നത് പോലെ പറയാതെ പക്വത വന്ന ആളുകളെ പോലെ പ്രതികരിക്കാന്‍ ഇനി എങ്കിലും ഇവര്‍ ശീലിക്കുന്നത് നന്നാകും
No comments:
Post a Comment