Monday, March 28, 2011

കണ്ണന്താനത്തിന്റെ കണ്ടു പിടുത്തം

കേരള മന്ത്രി സഭയിലെ ഒരു പ്രഗല്‍ഭനായ മന്ത്രി മുന്‍പ് പറഞ്ഞു ഐ പി എസിനും ഐ എ എസിനോന്നും വലിയ വില ഒന്നും ഇല്ല എന്ന്
പട്ടിയുടെ കഴുത്തില്‍ കെട്ടി  ഇടാന്‍ കൊള്ളാം എന്ന് അന്ന് മന്ത്രി പറഞ്ഞ വാക്കുകള്‍ വളരെ ശരിയാണ് എന്ന് ഇപ്പോള്‍ ഒരു ഐ എ എസ് കാരന്‍ ആള് വലിയ ബുദ്ധി ജീവിയാണ് മഹാ പണ്ഡിതനാണ് പ്രാസങ്ങികനാണ്‌ എന്നൊക്കെ പറയുന്നു കേരളത്തില്‍ ഉന്നത തലത്തില്‍ ഇരുന്ന
ആളാണ്‌ അഞ്ചു വര്‍ഷം മുന്‍പ് ഇടതു പക്ഷ കക്ഷിയുടെ ബാനറില്‍ മത്സരിച്ചു ജയിച്ചു എം എല്‍ എ ആയി ഈ തിരഞ്ഞെടുപ്പില്‍ വീണ്ടും
മത്സരിക്കാന്‍ അവസരം കൊടുത്തു അത് നിഷേതിച്ചു അദ്ദേഹത്തിന്റെ ഭാഷയില്‍ ഭാരതത്തിലെ ഏറ്റവും ശംസുദ്ദമായ രാഷ്ട്രീയ പാര്‍ട്ടി യിലേക്ക്
ചേക്കേറിയിരിക്കുന്നു, എതാണ് ഈ പാര്‍ട്ടി ഇവര്‍ക്കാണ് ദേശ സ്നേഹം ,ഇവര്‍ക്കാണ് ദേശ കൂറ് ,ഇവര്‍ക്കാണ് മനുഷ്യ സ്നേഹം ,
മനുഷ്യര്‍ക്ക്‌ പട്ടിയുടെ വില പോലും കല്പ്പിക്കാത്തവര്‍ ( അതും ഒരു പ്രതേക വിഭാഗത്തില്‍ പെട്ടവരെ ) മനുഷ്യ കുരുതിക്ക് കൂട്ട് നിക്കുന്നവര്‍
ചില പ്രതേക വിഭാകത്തിന്റെ ആരാധനാലയം തല്ലി പൊളിക്കാനും തട്ടി നിരത്താനും കൂട്ട് നില്‍ക്കുന്നവര്‍ വര്‍ഗീയ താണ്ടവം ആടുന്നവര്‍
ഫാസിസ്റ്റ് കക്ഷികള്‍ക്ക് ഒത്താശ ചെയ്യുന്നവര്‍ ഫാസിസ്റ്റ് കക്ഷികളെ കൂട്ട് പിടിച്ചു രാജ്യത്തു ഒട്ടുക്കു അരാചകത്വം ശ്രിഷ്ട്ടിക്കുന്ന്വര്‍ രാജ്യത്തു
നടന്ന ഒട്ടേറെ ബോംബ്‌ സ്ഫോടനം ആസൂത്രണം ച്യ്തവര്‍ ഒരു സംസ്ഥാനത്ത് മാത്രം ആയിര കണക്കിന് മനുഷ്യരെ അതി  ക്രൂരമായി പൈശാചികമായി കൊന്നൊടുക്കാന്‍ കൂട്ട് നിന്ന മുഖ്യ മന്ത്രിയെ സംരക്ഷിക്കുന്നവര്‍ ആ മുഖ്യ മന്ത്രിയുടെ പങ്കിനെ കുറിച്ച് കോടതിയും അത് പോലെ അന്വഷണ ഉധ്യോകസ്തന്മാരും വളരെ വ്യക്തമായി പറഞ്ഞിട്ടും അദ്ദേഹം ചെയ്തത് ശരി ആയില്ല
എന്ന് പോലും പറയാന്‍ തുനിയാത്ത പാര്‍ട്ടി നേത്ര്വത്തം അങ്ങിനെയുള്ള ഒരു പാര്‍ട്ടിയെയാണ് ഇദ്ദേഹം വിശാല മനസ്കതയുള്ള പാര്‍ട്ടി എന്ന് വിശേഷിപ്പച്ചത് പാവങ്ങള്‍ ഉള്ളിടത് പോയി പ്രവര്‍ത്തിക്കണം എന്നും പറയുന്നു  പാവങ്ങളെ സംരക്ഷിക്കാന്‍ ഇദ്ദേഹം എത്തി പെട്ട ഇടം
കൊള്ളാം സംരക്ഷിച്ച പാരമ്പര്യം ഭാരതീയ ജനത പാര്‍ട്ടിക്ക് ഉണ്ടോ, ഉണ്ട് എന്ന് ഭാരതീയ ജനത
ആരും തന്നെ പറയും എന്ന് തോന്നുന്നില്ല ഇവരെ പോലെ വര്‍ഗീയ ഫാസിസ്റ്റ് ചുവ അല്ലെങ്കില്‍ ചിന്ത ഉള്ളവര്‍ പറയും അല്ലാതെ ആരും പറയില്ല രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് എല്ലാം ഏതാണ്ട് ഒരേ മുഖം തന്നെ യാണ് അതില്‍ ഏറ്റവും കൂടുതല്‍ ഫാസിസ്റ്റ് മുഖം ഉള്ള പാര്‍ട്ടി യാണ് ബി ജെ പി ആ പാര്‍ട്ടി യില്‍ ആണ് ഇദ്ദേഹം പ്രവര്‍ത്തിക്കുന്നത് അപ്പോള്‍ ഇദേഹതിന്റെയും മുഖം അത് പോലെ തന്നെ യാണ് എന്ന് മനസിലായല്ലോ ആ പാര്‍ട്ടി യുടെ വര്‍ഗീയത കേരളത്തില്‍ വില പോകാത്തത് കൊണ്ടാണ് അവര്‍ക്ക് കേരളത്തില്‍ വേരോട്ടം കിട്ടാത്തത് അത് മനസ്സിലാക്കി തന്നെ യാണ് ഇദ്ദേഹം
ഇതില്‍ പ്രവര്‍ത്തിക്കാന്‍ തുനിഞ്ഞത് പക്ഷെ ആര് തന്നെ പ്രവര്‍ത്തിച്ചാലും ആര് തന്നെ തല തല്ലി
കരഞ്ഞാലും ആര് തന്നെ നയിച്ചാലും ആ പരിപ്പ് കേരള കലത്തില്‍ വേവും എന്ന് കരുതേണ്ട

Saturday, March 26, 2011

രാഷ്ട്രീയക്കാരുടെ മലക്കം മറിച്ചില്‍

കേരളം വീണ്ടും ഒരു തിരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോള്‍ സ്ഥാന മോഹികളുടെ എണ്ണം വര്‍ധിക്കുന്നു അത് പാര്‍ട്ടി കക്ഷി വ്യത്യാസം ഇല്ലാതെ
ചില പാര്‍ട്ടികളില്‍ അത് മറ നീക്കി പുറത്തു വരുന്നു മറ്റു ചിലര്‍ അത് ഉള്ളിലൊതുക്കി മറച്ചു വക്കുന്നു കാരണം പരസ്യമായി പ്രകടിപ്പിച്ചാല്‍
ചില പാര്‍ടികള്‍ അങ്ങിനെ ചെയ്തവരെ പിന്നെ പാര്‍ട്ടിയില്‍ വച്ച് പൊറുപ്പിക്കില്ല എന്നുള്ളത് കൊണ്ട്
സിന്തു ജോയ് എന്ന എസ്‌ എഫ് ഐ യുടെ (സി പി എം)അനിഷേധ്യ നേതാവ് ആ പാര്‍ട്ടിയില്‍ നിന്നും രാജി വച്ച് കോണ്ഗ്രസ്സില്‍ ചേര്‍ന്ന് എന്ന
ഫ്ലാഷ് ന്യൂസ്‌ ആണ് വ്യാഴാഴ്ച കേരളം അല്ല മലയാളി കള്‍ ഉള്ളിടത്തെല്ലാം നമുക്ക് കാണാന്‍ കഴിഞ്ഞത് രണ്ടു വര്‍ഷം മുന്‍പ് പാര്‍ലിമെന്റ്
തിരഞ്ഞെടുപ്പില്‍ സി പി എമിന്റെ ബാനറില്‍ എറണാകുളത് നിന്നും മത്സരിച്ചു പരാചയ പെട്ടപോഴും അഞ്ചു വര്‍ഷം മുന്‍പ് പുതുപ്പള്ളിയില്‍
അന്നത്തെ മുഖ്യ മന്ത്രി ഇപോഴത്തെ പ്രതി പക്ഷ നേതാവ് ഉമ്മന്‍ ചാണ്ടിക്കെതിരെ മത്സരിച്ചപോഴും ഉണ്ടായിരുന്ന ആവേശം ആദര്‍ശം എല്ലാം
കാറ്റില്‍ പരത്തി കൊണ്ട് ഇന്ന് എതിര്‍ ചേരിയിലേക്ക് ചേക്കേറിയത് കാണുമ്പോള്‍ സത്യത്തില്‍ തമാശയാണ് തോന്നുന്നത് അന്ന് ആര്ക് എതിരെ ആണോ തീ പൊരി പ്രസംഗം നടത്തി ആളുകളെ കയ്യില്‍ എടുത്തത്‌,ഇന്ന് വര്‍ക്ക് അനുകൂലമായി സംസാരിക്കുമ്പോള്‍ ഇവളുമാരുടെ ഒക്കെ തൊലി കട്ടി ആപാരം തന്നെ (അബ്ദുള്ള കുട്ടിയും ,ഡോക്ടര്‍ മനോജും ഒക്കെ ഇങ്ങിനെ തന്നെ യല്ലേ  ചോതിക്കുന്ന്വര്‍ ഉണ്ടാകും അവര്‍ വരുന്നതിനു മുന്‍പ് തന്നെ അതിന്റെ കാരണം അവര്‍ വ്യക്തമാക്കിയിരുന്നു അല്ലെങ്കില്‍ അതിനു തക്കതായ കാരണം ഉണ്ടായിരുന്നു ) രണ്ടു പ്രാവശ്യം മത്സരിച്ചു തോറ്റു മൂന്നാം തവണയും അവസരം കിട്ടും എന്ന് കരുതി കാത്തു നിന്നു കിട്ടുന്നില്ല എന്ന് കണ്ടപ്പോള്‍ നേരെ മരു കണ്ടം ചാടുകയാണ് ഇവിടെ സിന്തു ചെയ്തത് രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളും അങ്ങോട്ടും ഇങ്ങോട്ടും ചാടുന്നത് പുതിയ
അനുഭവം ഒന്നും അല്ല ഇതില്‍ നിന്നും നാം മനസ്സിലാക്കേണ്ടത് സ്ഥാനം അധികാരം ഇതാണ് ഇവര്‍ എല്ലാം ആഗ്രഹിക്കുന്നത് അല്ലാതെ ജന
സേവനം അല്ല മത്സരിക്കാന്‍ അവസരം കിട്ടാത്തത് കൊണ്ടാണോ പാര്‍ടിയില്‍ നിന്നും പോന്നത് എന്ന ചാനല് കാരുടെ ചോദ്യത്തിനു ശരിക്ക്
മറുപടി കൊടുക്കാന്‍ പോലും കഴിയാതെ സിന്തു പരുങ്ങുന്ന അവസ്ഥയാണ് പിന്നീട് നമ്മള്‍ കാണുന്നത് അത് കൊണ്ടൊന്നും അല്ല പിന്നെ
എന്ത് വീണ്ടും ചോതിച്ചപ്പോള്‍ രാഷ്ട്രീയ ക്കാരുടെ സ്ഥിരം മറുപടി തന്നെ പാര്‍ട്ടിയില്‍ നിന്നുള്ള അവഗണന ഒറ്റ പെടുത്തല്‍ അത് കൊണ്ടാണ്
ഞാന്‍ രാജി വച്ച് പോന്നത് എന്നാണു സിന്തുവിന്റെ മറുപടി ഇതും കേരളീയ ജനങ്ങളുടെ വിധി എന്നല്ലാതെ എന്ത് പറയാന്‍
ഓരോ പ്രവാസിയുടെ കുടുംബത്തിലും നാം കണ്ണോടിച്ചു
നോക്കുകയാണെങ്കില്‍ നമ്മള്‍ പ്രവാസികള്‍ അയക്കുന്ന പൈസ അവര്‍ക്ക് തികയുന്നില്ല ജീവിക്കാന്‍
എന്നതാണ് നമുക്ക് മനസിലാക്കാന്‍ കഴിയുന്നത്‌ ,ഉപ്പ അയച്ച പൈസ തികയുന്നില്ല ,ജെഷ്ട്ടന്‍ അയച്ച
പൈസ തികയുന്നില്ല അല്ലെങ്കില്‍ അനുജന്‍, ഭര്‍ത്താവ്,മകന്‍  അങ്ങിനെ ഗള്‍ഫില്‍ നിന്നും പൈസ അയക്കാന്‍ ആരാണോ ഉള്ളത് അവര്‍ അയക്കുന്നത് മാസം ചിലവിനു തികയുന്നില്ല എന്ന പരാതി
പല കുടുംബത്തിലും  കേള്‍ക്കാന്‍ കഴിയുന്നു സത്യത്തില്‍ പ്രവാസി ഇവിടെ എങ്ങിനെ ജീവിക്കുന്നു
എന്ന് അവരുണ്ടോ അറിയുന്നു പ്രവാസി ഇവിടെ നിന്നും രണ്ടും മൂന്നും വര്‍ഷത്തില്‍ ഒരിക്കല്‍
നാട്ടില്‍ ചെല്ലുമ്പോള്‍ നല്ല മിന്നി തിളങ്ങുന്ന വസ്ത്രം നല്ല മണമുള്ള സുകന്ത ദ്രവ്യങ്ങള്‍ വാടകയ്ക്ക്
എങ്കിലും തിരിച്ചു പോരുന്നത് വരെ ഒരു കാറ് കൂടെ എപ്പോഴും രണ്ടും മൂന്നും ശിങ്കിടികള്‍ രണ്ടോ
മൂന്നോ മാസം നാട്ടില്‍ നിന്നാല്‍ അതിനിടക്ക് ഒന്ന് രണ്ടു പ്രാവശ്യം ടൂറ് ചുരുക്കി പറഞ്ഞാല്‍ അടി
പൊളി (ചിലര്‍ക്ക് കുറച്ചു പൊങ്ങച്ചവും ) ഇതെല്ലം കഴിഞ്ഞു തിരിച്ചു പോരുമ്പോള്‍ വീട്ടില്‍ ഉള്ളവര്‍ ഇവന്റെ കയ്യില്‍ നല്ല പൈസ ഉണ്ട് ഇവന് നല്ല ശമ്പളം ഉണ്ട് അല്ലെങ്കില്‍ നല്ല ജോലി യാണ് എന്നെല്ലാം ധരിച്ചാല്‍ അല്ല തെറ്റി ധരിച്ചാല്‍ അതില്‍ അവരെയും കുറ്റം പറഞ്ഞിട്ട് കാര്യം
ഇല്ല കാരണം ഇവന്റെ വരുമാനത്തിന്റെ തോത് എന്തെന്ന് വീട്ടുകാര്‍ക്ക് അറിയില്ലല്ലോ ഇവന്‍ അവര്‍ക്ക് പറഞ്ഞു കൊടുക്കുകയും ഇല്ല ഇവന്‍ ഗള്‍ഫില്‍ നിന്നും ലീവിന് നാട്ടില്‍ പോകുമ്പോള്‍
കിട്ടാവുന്നവരുടെ പക്കല്‍ നിന്നെല്ലാം കടം വാങ്ങിയിട്ടാണ് പോകുന്നത് വന്നാല്‍ ആദ്യം അത് വീട്ടാന്‍
ശ്രമിക്കണം എന്നൊന്നുംവീട്ടുകാര്‍ക്ക് അറിയില്ലല്ലോ അപ്പോള്‍ അവര്‍ക്ക് ചിലവും മറ്റും
കൂടും അതിനു വേണ്ടി നമ്മുടെ വരുമാനം എത്ര അതിന്റെ പരിമിതി അവരെ മനസ്സിലാകാന്‍
ശ്രമിക്കണം

Thursday, March 24, 2011

വി എസ്‌ അച്ചുതാനന്ദന്റെ പ്രതിച്ഛായ


വി എസ്‌ പ്രതി പക്ഷ നേതാവായിരുന്നപ്പോള്‍ സ്ഥിരമായി പറഞ്ഞിരുന്ന ഒരു വാക്കുണ്ട് പെണ്‍ വാണിഭക്കാരെയും അഴി മതിക്കാരെയും
കൈ വിലങ്ങു വെച്ച് അങ്ങോട്ടും ഇങ്ങോട്ടും നടത്തും കല്‍ തുരുങ്കിലടക്കും എന്നൊക്കെ നാഴികക്ക് നാല്പതു വട്ടം പറഞ്ഞും പ്രസങ്ങിച്ചും
ആള്‍ കൂട്ടത്തില്‍ കൈ അടി വാങ്ങിച്ചിരുന്നു അത് പോലെ തന്നെ തന്റെ പ്രതിച്ഛായ നന്നാകാനും ശ്രമിച്ചിരുന്നു എങ്കില്‍ അദേഹം അധികാരത്തില്‍
വന്നു അഞ്ചു വര്ഷം തികച്ചു മുഖ്യ മന്ത്രി പഥം അലങ്കരിച്ചിട്ടും പതിനഞ്ചു  വര്‍ഷം മുന്‍പ് കഴിഞ്ഞ കേസ് വീണ്ടും കുത്തി പൊക്കാനും
അതും എതിര്‍ ചേരിയില്‍ പെട്ടവരുടെ അവര്‍ക്ക് ശിക്ഷ വാങ്ങി കൊടുക്കാനും കിണഞ്ഞു ശ്രമിക്കുക യല്ലാതെ ഈ അഞ്ചു വര്‍ഷ കാലം
സ്വന്തം മുന്നണിയിലും പാര്‍ട്ടിയിലും  പെട്ട എത്ര ആളുകള്‍ ഇതിനകം എന്തെല്ലാം  കേസുകളില്‍ എത്ര ആരോപണങ്ങളില്‍ പെട്ട് അതെ കുറിച്ച് ഒരു
അന്വഷണ ഉത്തരവ് ഇടാന്‍ പോലും തുനിഞ്ഞില്ല എന്ന് മാത്രമല്ല അതൊക്കെ മന പൂര്‍വ്വം കണ്ടില്ല എന്ന് നടിക്കാനാണ് ശ്രമിച്ചത് എന്ന സത്യം
നമുക്ക് എങ്ങിനെയാണ് മറക്കാന്‍ കഴിയുക ഉധാഹരണത്തിന് ലോട്ടറി രാജാവ് സാന്റിയാഗോ മര്ടിനില്‍ നിന്നും രണ്ടു കോടി സ്വന്തം പാര്‍ട്ടി
പത്രത്തിന്റെ പേരില്‍ കോഴ വാങ്ങി എന്നും അത് പുറത്തായപോള്‍ തിരിച്ചു കൊടുത്തതും അതിന്റെ നിജ സ്ഥിതി എന്ത് എന്ന് മുഖ്യ മന്ത്രി
എന്ന നിലക്ക് അന്വഷികേണ്ട ചുമതല അദ്ദേഹം എന്ത് കൊണ്ട് മറന്നു അത് പോലെ തന്നെ ശബരീ നാഥ്‌ എന്ന തട്ടിപുകാരന്റെ തട്ടിപ്പ്
സംഗത്തില്‍ ആരോഗ്യ മന്ത്രി യുടെ മകന്റെ പങ്കിനെ കുറിച്ച് ശബരീ നാഥിന്റെ കൂടാളികള്‍  തന്നെ വെളിപെടുതിയിട്ടും എന്ത് കൊണ്ട്
തുടര്‍ നടപടി അല്ലെങ്കില്‍ അന്വാഷണ ഉത്തരവ് ഉണ്ടായില്ല ആഭ്യന്തര മന്ത്രിയുടെ മകന്‍ ഉള്‍പെടുന്ന ഒന്നിലതികം കേസുകള്‍ ഇതിനകം
വിവാതം ആയിട്ടും എന്ത് കൊണ്ട് അനങ്ങാ പാറ നയം സ്വീകരിച്ചു ലോട്ടറി മാഫിയക്ക് കൂട്ട് നില്‍ക്കുന്നത് ഞങ്ങളല്ല മറു കക്ഷി  യാണ്
എന്ന് വാതോരാതെ പറഞ്ഞു കേരത്തിലെ ജനങ്ങളെ വീണ്ടും വീണ്ടും കാബളിപ്പിക്കുകയല്ലേ വി എസ്‌ ചെയ്യുന്നത് എന്തിനു  അതികം പറയണം
സ്വന്തം മകന്റെ പേരില്‍ അഴിമതി ആരോപണം വന്നപ്പോള്‍ അത് വെറുതെ പറയുകയാണ്‌ അവന്‍ അങ്ങിനെ ഒന്നും ചെയ്യില്ല എന്ന് പറയുകയും
സി ബി ഐ അന്വാഷണം വേണം എന്ന് പ്രധാന  മന്ത്രിക്കു കത്ത് എഴുതി എന്ന് ജനങ്ങളെ കബളിപ്പികാന്‍ വേണ്ടി പറയുകയും ചെയ്യുക യല്ലാതെ
എന്ത് കൊണ്ട്  കേരളത്തിലെ സംവിധാനം  വച്ച് അന്വസിച്ചു  കൂടാ സ്വന്തം പാര്‍ട്ടിക്കാരെ  നേരെ തിരിയാന്‍ പേടിയും മകനെ സംരക്ഷിക്കാന്‍
ശ്രമിക്കുകയും അല്ലെ വി എസ്‌ ചെയ്യുന്നത് ഇപ്പോള്‍ എല്ലാ വേദികളിലും വി എസ്‌ പ്രസങ്ങിക്കുന്നത് നീണ്ട ഇരുപതു വര്‍ഷത്തെ പ്രയതനം
കൊണ്ട് ഒരാളെ സെന്‍ട്രല്‍ ജെയിലില്‍ അയച്ചു ഒരാള്‍ക്ക്‌ തലയില്‍ മുണ്ട് ഇട്ടു നടക്കേണ്ട അവസ്ഥ ആയി ജയിലില്‍ പോയ ആള്‍ക്ക് കൂട്ട്
ഒരാളെ കൂടി അയക്കും എന്ന് അപോഴും സ്വന്തം പാര്‍ട്ടിയിലെ അഴിമതിയും ആരോപണവും മൂടി വച്ച് അത് കണ്ടില്ല എന്ന് നടിക്കുകയാണ്
(തെറ്റ് ആര് ചെയ്താലും ശിക്ഷിക്കണം അതില്‍ സംശയം ഇല്ല ) പക്ഷെ അത് മറു ചേരിയില്‍ പെട്ടവരെ മാത്രം  തിരഞ്ഞു പിടിച്ചു ആക്രമിക്കുന്ന
വി എസിന്റെ ഈ രീതി ന്ജ്യായീകരിക്കാന്‍ പറ്റില്ല അനീതിക്കും  അധര്‍മ്മാതിനും  വേണ്ടി പോരടുന്നവന്‍ എന്ന ഇമേജ് നേടി എടുകേണ്ടത് സ്വന്തം  പാര്‍ട്ടിയിലും ചേരിയിലും പെട്ടവരെ കൂടി ശിക്ഷിച്ചു കൊണ്ടാണ് അല്ലാതെ എതിര്‍ ചേരിയില്‍ പെട്ടവരെ മാത്രം ആക്രമിച്ചു കൊണ്ടല്ല
മോണ പഴുത്ത് ഒലിക്കുന്നവന്റെ നാവു വടിച്ചാല്‍ വായ നാറ്റം മാറില്ല എന്ന സിനിമ ടയലോഗ് ഓര്‍മ്മ വരുകയാണ്

വി എസിന്റെ അഹങ്കാരം


ഇ കെ നായനാരുടെ മരണ ശേസവും അതിനു മുന്‍പും മുഖ്യ മന്ത്രി
കുപ്പായം തുന്നി കാത്തിരുന്ന വി എസ്‌ തിരഞ്ഞെടുപ്പില്‍  ജയിച്ചപോള്‍
പാര്‍ട്ടി തോറ്റു അതിനു മുന്‍പ് പാര്‍ട്ടി ജയിച്ചപോള്‍ വി എസ്‌  തോറ്റു
രണ്ടായിരത്തി ആറിലെ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയും ജയിച്ചു വി എസും ജയിച്ചു ഏറെ നാളത്തെ മനസ്സിലെ മോഹം പൂവണിഞ്ഞു
അന്നത്തെ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയ്യാറായി വി എസും, പിണറായിയും ഉണ്ടായിരുന്നു
രണ്ടു പേരും മത്സരിക്കേണ്ട എന്നാണു സംസ്ഥാന നെത്ര്വതം തീരുമാനിച്ചത് പക്ഷെ അത് അംഗീകരിക്കാന്‍ വി എസും അനുകൂലികളും തയ്യാറായില്ല ഒടുവില്‍ പ്രശ്നം പി ബിക്കു
വിട്ടു പി ബി കൂടി അതെ തീരുമാനം തന്നെ എടുത്തു  പാര്‍ട്ടിയില്‍
മുറു മുറുപ്പ്‌ 

ഒരു തീരുമാനത്തില്‍ എത്താന്‍ പി ബിക്കു ആയില്ല വീണ്ടും സംസ്ഥാന
സമിതിക്ക് സമസ്ഥാനം തീരുമാനിച്ചു വി എസ്‌ മത്സരിക്കേണ്ട എന്ന്
വി എസ്‌ അനുകൂലികള്‍ തെരുവില്‍ താണ്ടവം ആടി കോലം കത്തിക്കല്‍ നോടീസ് വിതരണം
തെരുവില്‍ ഇറങ്ങിയതും പ്രകടനം നടത്തിയതും ഒന്നും പാര്‍ട്ടി അനുഭാവികള്‍ അല്ല എന്നായിരുന്നു പാര്‍ട്ടി സെക്രടരിയുടെ വിച്ത്രമായ കണ്ടെത്തല്‍
 എന്നിവ നടന്നു അവസാനം ഗത്യന്തരമില്ലാതെ മത്സരിപ്പിക്കാന്‍  തീരുമാനിച്ചു മത്സരിച്ചു ജയിച്ചു
മുഖ്യ മന്ത്രിയം ആയി പക്ഷെ ആഭ്യന്തരം വിട്ടു കൊടുക്കാതെ ആദ്യം
തന്നെ വി എസിന്റെ തലയ്ക്കു അടിച്ചു പാര്‍ട്ടി പിന്നീട് മൂന്നാര്‍
പ്രശ്നത്തിലും വി എസ്‌ ഒറ്റ പെടുന്നതാണ് നാം കണ്ടത് പാര്‍ട്ടിയുടെ
സംസ്ഥാന സെക്രടറി ഒരു തട്ടിലും വി എസ്‌ വേറെ തട്ടിലും നില്‍ക്കുന്ന
അവസ്ഥ  യാണ് നാം തുടക്കം മുതലേ കണ്ടത് പരസ്പരം രണ്ടു പേരും
പൊതു സ്ഥലങ്ങളില്‍ കരി വാരി തേക്കുന്നതും കുറ്റം പറയുന്നതും ആണ്
നമുക്ക് കാണാന്‍ കഴിഞ്ഞത് തല ഫലം പാര്‍ട്ടി വി എസിനെ തരം
താഴ്ത്തി (കേന്ദ്ര കമ്മിറ്റിയില്‍ നിന്നും പി ബി യില്‍ നിന്നും )ആദ്യം
പുലിയെ  പോലെ ചീറി വന്ന വി എസ്‌ പിന്നെ പൂച്ചയെ കണ്ട എലിയെ പോലെ  പതുങ്ങി ഇരിക്കുന്നതാണ് നമ്മള്‍ കണ്ടത് അതിനിടക്ക് സംസ്ഥാന സെക്രടറി ഒരു യാത്ര നടത്തി കേരളത്തിന്റെ
ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ.  യാത്ര അവസാനിക്കുന്ന ദിവസം
വി എസ്‌ പങ്കെടുക്കും എന്നും ഇല്ല എന്നും സ്തുദി പറന്നു അവസാനം
മനമില്ല മനസ്സോടെ ആരുടെ യൊക്കെ നിര്‍ബന്ദത്തിനു വഴങ്ങി വി എസ്‌
പങ്കെടുത്തു വി എസിനെ വേദിയില്‍ ഇരുത്തി ഉര്‍ദു ഭാഷയില്‍ ഒരു അറിവും ഇല്ല എന്ന്
ഈയുള്ളവന്‍ വിശ്വസിക്കുന്ന സെക്രടറി ഒരു ഉര്‍ദു കവിതയുടെ സാരം മലയാളത്തില്‍
വിവരിച്ചു കൊണ്ട് സംസാരിച്ചു ഒരു കുട്ടി കടല്‍ കരയില്‍ പോയി നിന്ന് കടലില്‍
തിരമാലകള്‍ അടിക്കുന്നത് കണ്ട കുട്ടി കടലില്‍ നിന്നും കുറച്ചു വെള്ളം ഒരു ബക്കറ്റില്‍
കോരി കൊണ്ട് വന്നു ബക്കറ്റിലെ വെള്ളത്തില്‍ തിരമാല വരുന്നത് നോക്കി നിന്നു പക്ഷെ
വന്നില്ല വെള്ളം കടലില്‍ ആയാലേ തിര വരൂ അല്ലാതെ ബക്കറ്റില്‍ കോരി വച്ചാല്‍ തിര
വരില്ല എന്നും അത് കൊണ്ട് പാര്‍ടിയെയും അനുയായികളെയും മാരോട് ചേര്‍ത്ത് നിര്‍ത്തിയാലേ ഇയാള്‍ വി എസ്‌ ആവുകയുള്ളൂ ഈന്നും അല്ലെങ്കില്‍ വെറും ഒരു
സാധാരണ മനുഷ്യന്‍ മാത്രം ആയിരിക്കും എന്നും തട്ടി വിട്ടു വി എസും വിട്ടില്ല വാക്
പയറ്റു കഴിവിന്റെ പരമാവതി വി എസും പ്രയോകിച്ചു അതിന്റെ മുന്‍പ് വരെ ഞങ്ങള്‍ തമ്മില്‍ ഒരു പ്രശ്നവും   ഇല്ല എന്നും എല്ലാം മാധ്യമങ്ങള്‍  പടച്ചു വിടുന്ന കള്ളം
ആണ് എന്നും പറഞ്ഞിരുന്നവര്‍ക്ക് അതിനു ശേഷം പാര്‍ടിയില്‍ ചില പ്രശ്നങ്ങള്‍ ഒക്കെ ഉണ്ട് എന്ന് സമ്മതിക്കേണ്ടി വന്നു ചുരുക്കി  പറഞ്ഞാല്‍ പാര്‍ട്ടിയും സെക്രടരിയും അദേഹത്തെ അനുകൂലിക്കുന്നവരും ഒരു തട്ടില്‍ വി എസ്‌ വേറെ തട്ടില്‍ എന്തിനു ഏറെ
പറയണം കേരളത്തില്‍  ഭരണം നിലച്ചു എന്തിനും ഏതിനും കേന്ദ്രത്തെ കുറ്റം പറയാനും
പഴി ചാരാനും മാത്രമാണ് വി എസും കൂട്ടരും ഈ അഞ്ചു വര്‍ഷം ചിലവിട്ടത് ഒരു
സംസ്ത്താനമായാലും പഞ്ചായതായാലും ഏതൊരു സ്ഥാപനം ആയാലും കെട്ടുറപ്പ്
അനിവാര്യമാണ് അത് ഇല്ലാതെ യാണ് ഈ അഞ്ചു വര്‍ഷം കേരള ഭരണം പോയത്
വീണ്ടും അതെ ഗതിയിലേക്ക് കേരളത്തെ തള്ളി വിടണോ വേണ്ടയോ എന്ന് ഈ തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ തീരുമാനിക്കും എന്ന് പ്രത്യാശിക്കുന്നു