എന്‍ഡോ സലഫാന് എന്ന വിഷം അത് കൊണ്ട് കേരളത്തില്‍ എത്ര ജീവന് നഷ്ട്ടപെട്ടു എത്ര ആളുകള്‍ക്ക് ശാരീരിക വൈകല്യം ഉണ്ടായി
പിറന്നു വീഴുന്ന കുട്ടികള്‍ക്ക് പോലും ഭീഷണി ആയി നില്ക്കുന്ന ഇനി വരാന്‍ പോകുന്ന എത്ര തലമുറക്ക് ഭീഷണി ആകുമോ എന്ന് പോലും
അറിയാന്‍ കഴിയാതെ, ചുറു ചുറു ക്കോടെ ഓടി നടന്നു കളിക്കേണ്ട കുരുന്നുകള്‍ മുട്ടില്‍ ഇഴഞ്ഞു നടക്കാന്‍ വിദിക്കപെട്ടവര് ഈ മാരക
വിഷം സ്വഷിക്കുന്നത് കാരണം തലച്ചോറിനു അല്ലെങ്കില്‍ ശരീരത്തിന്റെ മറ്റു ഭാഗങ്ങള്‍ തളര്ന്നവര് ഇത് കാരണം ജീവിച്ചു കൊതി തീരും
മുന്‍പ് മരണത്തിനു കീഴടങ്ങേണ്ടി വന്നവര്‍ അങ്ങിനെ പറഞ്ഞാല്‍ ഒടുങ്ങാത്ത വിഷമം അനുഭവിക്കുന്നവര്‍ ഈ ഒരു പ്രദേശത്തെ ജനത
മുഴുവനും വര്‍ഷങ്ങള്‍ ആയി അനുഭവിക്കുന്ന കഷ്ട്ടത എന്ത് കൊണ്ട് നമ്മുടെ രാജ്യത്തെ പരമോന്നത ഭരണ കൂടം കണ്ടില്ലെന്നു നടിക്കുന്നു
ഇവരുടെ കണ്ണ് നീര് കാണാന്‍ അല്ലെങ്കില്‍ വിലാപം കേള്‍ക്കാന്‍ എന്ത് കൊണ്ട് നമ്മുടെ ഭരണ കൂടതിനു കഴിയുന്നില്ല അല്ലെങ്കില്‍ കണ്ടിട്ടും കണ്ടില്ല എന്ന് നടിക്കുകയാണോ എന്ത് തന്നെ ആയാലും എന്‍ഡോ സള്ഫാന് എന്ന മാരക വിഷം ഭാരത രാജ്യത്തു എന്നല്ല ലോകം മുഴുവന്‍
നിരോധിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നതില്‍ യാതൊരു സംശയവും ഇല്ല ഭരണ കൂടവും രാഷ്ട്രീയ പാര്‍ട്ടികളും ഒറ്റ കെട്ടായി
ഇതിനെതിരെ ശബ്ദിക്കാന്‍ തുനിയണം ഇതിനെ കുറിച്ച് പലതവണ പഠനം നടത്തിയിട്ടും ഇനിയും പഠിക്കട്ടെ എന്ന് പറയുന്ന പല്ലവി വീണ്ടും
വീണ്ടും എന്ത് കൊണ്ട് ആവര്‍ത്തിക്കുന്നു എത്രയാണ് ഇനി പഠിക്കേണ്ടത് പഠിച്ചു തീരുമ്പോഴേക്കും ഈ കഷ്ടത അനുഭവിക്കുന്ന ജനതയുടെ
സ്ഥിതി എന്താകും എന്ന് ഈ പഠനം നടത്താന്‍ ഉത്തരവിടുന്നവര്‍ എന്ത് കൊണ്ട് മനസ്സിലാക്കാന്‍ തുനിയുന്നില്ല പഠിക്കട്ടെ എന്ന് പറയുന്ന
മന്ത്രിയുടെ അല്ലെങ്കില്‍ നേതാവിന്റെ കുടുംബത്തില്‍ പെട്ട ആരെങ്കിലും ഇങ്ങിനെ ദുരിതം അനുഭവിക്കുന്നു എങ്കില്‍ അവര്‍ ഇങ്ങിനെ പറയുമോ
മനുഷ്യത്വം തൊട്ടു തീണ്ടിയിട്ടില്ലാത്ത മന്ത്രിമാരെ നിങ്ങളും മനുഷ്യര്‍ ആണ് എന്നും ഈ ദുരിതം അനുഭവിക്കുന്നവര്‍ മൃഗങ്ങളോ മറ്റു ജന്തു കളോ അല്ല എന്ന് ഓര്‍ക്കുക ഇനിയും ഈ രോദനം കേട്ടില്ല എന്ന് നടിക്കല്ലേ മനസാക്ഷി ഉള്ളവര്‍ ആണെങ്കില്‍
തികച്ചും സമയോചിതമായ പോസ്റ്റ്. എന്തോ സള്ഫാന് ഏതോ മന്ത്രി എന്ന് പറഞ്ഞപോലെയാണ് നേതാക്കള്‍ സംസാരിക്കുന്നത്. ഈ ബഹുജന പ്രക്ഷോഭം ഇവിടെ നിര്‍ത്താതെ ഇനിയും പടര്‍ന്നു പന്തലിക്കട്ടെ. ഇത്തരം പോസ്റ്റുകള്‍ ഇനിയും വരട്ടെ
ReplyDelete