എന്റൊസലഫാന്‍ എന്ന മാരക വിഷം കേരളത്തില്‍ മാത്രമല്ല ഇന്ത്യയില്‍ മാത്രമല്ല ലോകം മുഴുവന്‍ നിരോതികേണ്ട കാലം അതിക്രമിച്ചിരിക്കുന്നു
ഇത്ര അധികം മാരകമായ വിഷം നിരോധിക്കാന്‍ എന്ത് കൊണ്ട് സര്‍കാരുകളും രാഷ്ട്രീയക്കാരും ഇത്ര ബുദ്ധിമുട്ടുന്നു എന്ന ചോദ്യം ഇതിനു
ഇര ആയ ഓരോ ചെറിയ കുട്ടികള്‍ പോലും ബന്ധപെട്ടവരോട് ചോതിക്കുന്നുണ്ടാകും ഇതേ കുറിച്ച് ഇപ്പോള്‍ നടക്കുന്ന വിവാദം കേരളത്തിലെ
മുന്‍ നിര രണ്ടു രാഷ്ട്രീയ കക്ഷികളും അവരവരുടെ ഭാഗം ക്ലിയര്‍ ചെയ്യാന്‍ വേണ്ടി ചാനലുകളിലും കവലകളിലും തൊള്ള തല്ലു നടത്തുന്ന
നാടകീയ കാഴ്ചയാണ് നമുക്ക് കാണാന്‍ കഴിയുന്നത് കൂട്ടത്തില്‍ ദേശീയ ശ്രദ്ധ പിടിച്ചു പറ്റാനുള്ള ശ്രമവും
കഴിഞ്ഞ അഞ്ചു വര്‍ഷം കേരളം ഭരിക്കുന്ന സര്‍ക്കാര്‍ ഈ അഞ്ചു വര്‍ഷവും ഉറങ്ങുകയായിരുന്നോ കഴിഞ്ഞ കുറച്ചു നാള്‍ കൊണ്ട് പൊട്ടി
മുളച്ച പ്രശ്നം ഒന്നും അല്ലല്ലോ എന്ടോസള്‍ഫാന്‍ പതിനഞ്ഞും ഇരുപതും വര്‍ഷം മുന്‍പ് നടന്ന പല കേസുകളിലും നേരിട്ട് ഇടപെട്ടു (നിയമം പോലും മാറി കടന്നു ) അന്വഷണ പുരോഗതി വില ഇരുത്തുന്ന മുഖ്യ മന്ത്രി ആയിരകണക്കിന് വരുന്ന ഈ പാവപെട്ട എന്ടോസള്‍ഫാന്‍
ഇരകള്‍ക്ക് വേണ്ടി ഇപ്പോള്‍ നിരാഹാരം കിടക്കുന്നത് വെറും കണ്ണില്‍ പോടീ ഇടല്‍ മാത്രമാണ് കാരണം ദുരിതം അനുഭവിക്കുന്നവര്‍ ഇന്നോ
ഇന്നലയോ അനുഭവിക്കാന്‍ തുടങ്ങിയതല്ല ഇപ്പോള്‍ കേരളം ഭരിക്കുന്ന സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ ഈ മാരക വിഷം നിരോധനം
നിലവില്‍ ഉണ്ട് അത് തുടര്‍ന്ന് നടപ്പിലാക്കാന്‍ ഇവര്‍ തുനിഞ്ഞില്ല അത് പോലെ തമിള്‍ നാട്ടില്‍ നിന്നും മറ്റും അതിര്‍ത്തി കടത്തി കൊണ്ട്
വരുന്ന മാരക വിഷം നിര്തലാക്കാനോ പിടിചെടുക്കാനോ എന്ത് കൊണ്ട് ഈ സര്‍ക്കാര്‍ തുനിഞ്ഞില്ല. ഈ വിഷയം ഇത്ര അതികം കത്തി
പടരുമ്പോഴും ഭരണ കക്ഷിയുടെ യുവജന സംഘടന എവിടെ ആയിരുന്നു ആല്ലെങ്കില്‍ ആവശ്യം ഉള്ളതിനും ഇല്ലത്തതിനും ഒക്കെ സമരത്തിന്
ഇറങ്ങുന്ന യുവജന സംഘടന മൌനം പാലിച്ചിരുന്നത് കേരളം ഭരിക്കുന്നത് ഇടതു പക്ഷം ആയതു കൊണ്ടല്ലേ
ഈ വിഷയത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ എല്ലാം നയം ഏകദേശം ഒന്ന് തന്നെ എന്ന് ഏഷ്യാനെറ്റ് ചാനലിലെ റിപ്പോര്‍ട്ടര്‍ ഷാജഹാന്‍
പറഞ്ഞപോള്‍ അതിനെ എതിര്‍ക്കുന്ന ബഹു പാലക്കാട് എം പി യുടെ സംസാരം നമ്മള്‍ കേട്ടു എല്ലാ പാര്‍ട്ടികളെയും ഒരു പോലെ കാണുന്നതില്‍
അല്ലെങ്കില്‍ അങ്ങിനെ പറയുന്നത് ശരിയല്ല ഞങ്ങള്‍ പലതും ചെയ്തു മറ്റുള്ളവര്‍ ചെയ്തില്ല അത് കൊണ്ട് ഷാജഹാന്‍ പറഞ്ഞത് ശുദ്ധ
അസ്സമ്മന്തമാണ് എന്ന രീതിയില്‍ ആണ് എം പി പ്രതികരിച്ചത് അപോഴും നിങ്ങള്‍ ചെയ്തില്ല ഞങ്ങള്‍ ചെയ്തു എന്ന് പറഞ്ഞു നാടിന്റെ
പൊതു താല്പര്യത്തെ രാഷ്ട്രീയവല്‍ക്കരിക്കാനാണ് ബഹു എം പി തുനിഞ്ഞത് അത് കൊണ്ടാണ് ഇത് രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വന്തം താലപര്യം
സംരക്ഷിക്കാനാണ് തുനിയുന്നത് എന്ന് പറയാന്‍ കാരണം
കേരളത്തില്‍ ഇപ്പോള്‍ പ്രതി പക്ഷതിരിക്കുന്ന കോണ്‍ഗ്രസിന് എന്ത് കൊണ്ട് കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തി ഇത് നിരോധിക്കാന്‍
കഴിയുന്നില്ല കേരളത്തില്‍ നിന്നും ആര് കേന്ദ്ര മന്ത്രിമാരുണ്ട് അവരും കോണ്‍ഗ്രസ് എം പി മാരും കേരത്തില്‍ നിന്നുള്ള മറ്റു നേതാക്കളും
ചേര്‍ന്ന് സമ്മര്‍ദം ചെലുത്തി ഇത് നിരോധിക്കാന്‍ മുന്‍ കൈ എടുക്കെണ്ടാവര്‍ അല്ലെ ഇവര്‍. ഉമ്മന്‍ ചാണ്ടിയും രമേഷും പോയി പ്രധാന
മന്ത്രിയെ കണ്ടു സോണിയയെ കണ്ടു ജയറാമിനെ കണ്ടു ശരത് പവാറിനെ കണ്ടു എന്നൊക്കെ പറയുക അല്ലാതെ എന്ത് കൊണ്ട് കണ്ടു
കാര്യം നടത്താന്‍ സാതിക്കുന്നില്ല ഉമ്മന്‍ ചാണ്ടിയും രമേഷും ഡല്‍ഹിയിലേക്കു പല തവണ പറന്നത് കൊണ്ടോ കൂടി കാഴ്ച നടത്തി
യത് കൊണ്ടോ ഒന്നും പ്രശ്നം പരിഹരിക്കാന്‍ പറ്റില്ല തക്കതായ സമര മുറ തന്നെ യാണ് ഈ പ്രശ്ന പരിഹാരത്തിന് വേണ്ടത് അതിനു
കേരളത്തിലെ ജനം ഒറ്റ കെട്ടായി ഇതിനെ നേരിടുന്നതിനു പകരം രാഷ്ട്രീയകാര്‍ ഇടതും വലതും തിരിഞ്ഞു തമ്മില്‍ തല്ലാന്‍ ശ്രമിക്കുന്നത്
ലജ്ജാവഹം എന്നല്ലാതെ എന്ത് പറയാനാണ് പിന്നെ അഥവാ ഇത് നിരോധിച്ചു കിട്ടിയാല്‍ ഞങ്ങള്‍ നിരോധിച്ചു അല്ലെങ്കില്‍ ഞങ്ങള്‍ കാരണം
നിരോധിച്ചു എന്ന് വീമ്പു പറയാനും കൂടിയാണ് ഈ രണ്ടു കക്ഷികളും ശ്രമിക്കുന്നത് അല്ലാതെ ജന ക്ഷേമം അല്ല
No comments:
Post a Comment