പാതി മൂന്നാം തിയ്യതി നടന്ന നിയമ സഭ തിരഞ്ഞെടുപ്പില്‍ സിനിമ നടി കാവ്യ മാധവന്‍ വോട്ട് ചെയ്യാന്‍ വന്നു മറ്റു ആളുകള്‍ കാത്തു നില്‍ക്കുന്നത്
വക വെക്കാതെ നേരെ വന്ന ഉടനെ വോട്ട് ചെയ്യാന്‍ കയറിയത് നമ്മുടെ നാട്ടില്‍ വലിയ വിവാദമായി നേരില്‍ അല്ലെങ്കിലും ആ ദ്ര്ശ്യം വാര്‍ത്ത
മാധ്യമങ്ങള്‍ വഴി നമ്മള്‍ കണ്ടതാണ് കാവ്യ മാധവന്‍ ചെരുപക്കാരിയാണ് ഒരു സിനിമ നടി എന്നതില്‍ കവിഞ്ഞു അവര്‍ക്ക് വേറെ അവകാശ
പെടാന്‍ ഒന്നും തന്നെ ഇല്ല അവരെകാലും എത്രയോ മുതിര്‍ന്നവരും പ്രായം ചെന്നവരും ഒക്കെ മണികൂര്‍ കണക്കിന് വരിയില്‍ നിന്നാണ് വോട്ട്
ചെയ്യുന്നത് എന്നിരിക്കെ കാവ്യ മാധവന്‍ വരിയില്‍ നില്‍ക്കാതെ നേരെ ചെന്ന് വോട്ട് ചെയ്യാന്‍ ശ്രമിച്ചത് ഒരു കാരണ വശാലും അനുവതിക്കാന്‍
പറ്റുന്ന കാര്യമല്ല ജനാതിപത്യ രീതിയില്‍ നടക്കുന്ന ഒരു തിരഞ്ഞെടുപ്പില്‍ രാജ്യത്തെ എല്ലാ ജനങ്ങളും തുല്യരാണ് അത് കാവ്യ മാധവന്‍ ആയാലും സോണിയ ഗാന്ധി ആയാലും പ്രതിഭ പട്ടേല്‍ ആയാലും ശുസമ സ്വരാജ് ആയാലും എല്ലാവരും തുല്യര്‍ തന്നെ അതില്‍ വി വി ഐ പി
കള്‍ക്ക് ചില മുന്ഗണന നല്‍കുന്ന കീഴ് വഴക്കം ഉണ്ട് ഇവിടെ കാവ്യ ആ കൂട്ടത്തിലും പെടില്ല പിന്നെ എന്തിന്റെ പേരിലാണ് അവര്‍ വരിയില്‍
നില്‍ക്കാതെ വോട്ട് ചെയ്യാന്‍ ശ്രമിച്ചത് എന്ന് മനസ്സിലാകുന്നില്ല വെള്ളി തിരയിലെ മിന്നി തിളക്കം കാണുന്ന ജനം അവര്‍ നേരെ വന്നു ഒരു കൂസലും കൂടാതെ വോട്ട് ചെയ്തു പോകുന്നത് നോക്കി നില്‍ക്കും എന്ന് കരുതിയത് അവരുടെയോ അല്ലെങ്കില്‍ അവരെ അതിനു പ്രേരിപ്പിച്ചവരുടെയോ അറിവില്ലായ്മ എന്ന് കരുതാനേ നിര്‍വാഹമുള്ളൂ അങ്ങിനെയുള്ള സാഹചര്യത്തില്‍ അതിനു എതിരെ പ്രതികരിച്ച വ്യക്തി അഭിനന്ദനം അര്‍ഹിക്കുന്നു
അദേഹത്തെ അതിനു പ്രേരിപ്പിച്ച വികാരം കൂടി നമ്മള്‍ ചിന്തിക്കണം കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മുന്‍ കാലങ്ങളെ അപേക്ഷിച്ച് കുറെ സിനിമ
പ്രവര്‍ത്തകര്‍ തിരഞ്ഞെടുപ്പ് പ്രചാരത്തിനു ഇറങ്ങുകയുണ്ടായി അതില്‍ കൂടുതല്‍ പേരും യു ഡി എഫിന് വേണ്ടി ആയിരുന്നു. കലാ ഭവന്‍ മണി മാത്രമാണ് എല്‍ ഡി എഫിന് വേണ്ടി രംഗത്ത് വന്നത്. യു ഡി എഫിന് വേണ്ടി രംഗത്ത് വന്ന സിനിമ നടീ നടന്മാരുടെ ചുമര്‍ ചിത്രങ്ങളില്‍ കരി ഓയില്‍ പുരട്ടി അവരുടെ മുഖം വിക്രതമാക്കാന്‍ മാര്‍കിസ്റ്റു പാര്‍ട്ടിയുടെ യുവജന സംഘടന രാത്രിയില്‍ പ്രഗടനമായി
വന്നു ചിത്രങ്ങള്‍ വിക്രതമാക്കുന്നത് പല ചാനലുകള്‍ വഴിയും നമ്മള്‍ കണ്ടതാണ് അത് പോലെ തന്നെ രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കാന്‍
എതിര്‍ പാര്‍ട്ടിയിലെ സ്ത്രീ പ്രവര്‍ത്തകരുമായി നടന്നു പോകുമ്പോള്‍ കുപ്പിയില്‍ മുന്‍ കൂട്ടി കരുതി വച്ച മൂത്രം അവരുടെ മേല്‍ ഒഴിച്ച
മാര്‍കിസ്റ്റു കാരന്റെ നെറികെട്ട അല്ലെങ്കില്‍ തരം താഴ്ന്ന വികാര പ്രകടനം അത് പോലെ യാണ് കാവ്യ പ്രശ്നം ബഹുമാനപെട്ട സുഹ്രത് കരുന്നത് എങ്കില്‍ അത് ആളാകാനോ അല്ലെങ്കില്‍ കയ്യടി
നേടാനോ വേണ്ടി ചെയ്തത് എന്നെ കരുതാനേ പറ്റു
No comments:
Post a Comment