Saturday, March 26, 2011

രാഷ്ട്രീയക്കാരുടെ മലക്കം മറിച്ചില്‍

കേരളം വീണ്ടും ഒരു തിരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോള്‍ സ്ഥാന മോഹികളുടെ എണ്ണം വര്‍ധിക്കുന്നു അത് പാര്‍ട്ടി കക്ഷി വ്യത്യാസം ഇല്ലാതെ
ചില പാര്‍ട്ടികളില്‍ അത് മറ നീക്കി പുറത്തു വരുന്നു മറ്റു ചിലര്‍ അത് ഉള്ളിലൊതുക്കി മറച്ചു വക്കുന്നു കാരണം പരസ്യമായി പ്രകടിപ്പിച്ചാല്‍
ചില പാര്‍ടികള്‍ അങ്ങിനെ ചെയ്തവരെ പിന്നെ പാര്‍ട്ടിയില്‍ വച്ച് പൊറുപ്പിക്കില്ല എന്നുള്ളത് കൊണ്ട്
സിന്തു ജോയ് എന്ന എസ്‌ എഫ് ഐ യുടെ (സി പി എം)അനിഷേധ്യ നേതാവ് ആ പാര്‍ട്ടിയില്‍ നിന്നും രാജി വച്ച് കോണ്ഗ്രസ്സില്‍ ചേര്‍ന്ന് എന്ന
ഫ്ലാഷ് ന്യൂസ്‌ ആണ് വ്യാഴാഴ്ച കേരളം അല്ല മലയാളി കള്‍ ഉള്ളിടത്തെല്ലാം നമുക്ക് കാണാന്‍ കഴിഞ്ഞത് രണ്ടു വര്‍ഷം മുന്‍പ് പാര്‍ലിമെന്റ്
തിരഞ്ഞെടുപ്പില്‍ സി പി എമിന്റെ ബാനറില്‍ എറണാകുളത് നിന്നും മത്സരിച്ചു പരാചയ പെട്ടപോഴും അഞ്ചു വര്‍ഷം മുന്‍പ് പുതുപ്പള്ളിയില്‍
അന്നത്തെ മുഖ്യ മന്ത്രി ഇപോഴത്തെ പ്രതി പക്ഷ നേതാവ് ഉമ്മന്‍ ചാണ്ടിക്കെതിരെ മത്സരിച്ചപോഴും ഉണ്ടായിരുന്ന ആവേശം ആദര്‍ശം എല്ലാം
കാറ്റില്‍ പരത്തി കൊണ്ട് ഇന്ന് എതിര്‍ ചേരിയിലേക്ക് ചേക്കേറിയത് കാണുമ്പോള്‍ സത്യത്തില്‍ തമാശയാണ് തോന്നുന്നത് അന്ന് ആര്ക് എതിരെ ആണോ തീ പൊരി പ്രസംഗം നടത്തി ആളുകളെ കയ്യില്‍ എടുത്തത്‌,ഇന്ന് വര്‍ക്ക് അനുകൂലമായി സംസാരിക്കുമ്പോള്‍ ഇവളുമാരുടെ ഒക്കെ തൊലി കട്ടി ആപാരം തന്നെ (അബ്ദുള്ള കുട്ടിയും ,ഡോക്ടര്‍ മനോജും ഒക്കെ ഇങ്ങിനെ തന്നെ യല്ലേ  ചോതിക്കുന്ന്വര്‍ ഉണ്ടാകും അവര്‍ വരുന്നതിനു മുന്‍പ് തന്നെ അതിന്റെ കാരണം അവര്‍ വ്യക്തമാക്കിയിരുന്നു അല്ലെങ്കില്‍ അതിനു തക്കതായ കാരണം ഉണ്ടായിരുന്നു ) രണ്ടു പ്രാവശ്യം മത്സരിച്ചു തോറ്റു മൂന്നാം തവണയും അവസരം കിട്ടും എന്ന് കരുതി കാത്തു നിന്നു കിട്ടുന്നില്ല എന്ന് കണ്ടപ്പോള്‍ നേരെ മരു കണ്ടം ചാടുകയാണ് ഇവിടെ സിന്തു ചെയ്തത് രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളും അങ്ങോട്ടും ഇങ്ങോട്ടും ചാടുന്നത് പുതിയ
അനുഭവം ഒന്നും അല്ല ഇതില്‍ നിന്നും നാം മനസ്സിലാക്കേണ്ടത് സ്ഥാനം അധികാരം ഇതാണ് ഇവര്‍ എല്ലാം ആഗ്രഹിക്കുന്നത് അല്ലാതെ ജന
സേവനം അല്ല മത്സരിക്കാന്‍ അവസരം കിട്ടാത്തത് കൊണ്ടാണോ പാര്‍ടിയില്‍ നിന്നും പോന്നത് എന്ന ചാനല് കാരുടെ ചോദ്യത്തിനു ശരിക്ക്
മറുപടി കൊടുക്കാന്‍ പോലും കഴിയാതെ സിന്തു പരുങ്ങുന്ന അവസ്ഥയാണ് പിന്നീട് നമ്മള്‍ കാണുന്നത് അത് കൊണ്ടൊന്നും അല്ല പിന്നെ
എന്ത് വീണ്ടും ചോതിച്ചപ്പോള്‍ രാഷ്ട്രീയ ക്കാരുടെ സ്ഥിരം മറുപടി തന്നെ പാര്‍ട്ടിയില്‍ നിന്നുള്ള അവഗണന ഒറ്റ പെടുത്തല്‍ അത് കൊണ്ടാണ്
ഞാന്‍ രാജി വച്ച് പോന്നത് എന്നാണു സിന്തുവിന്റെ മറുപടി ഇതും കേരളീയ ജനങ്ങളുടെ വിധി എന്നല്ലാതെ എന്ത് പറയാന്‍

No comments:

Post a Comment