Thursday, March 24, 2011

വി എസിന്റെ അഹങ്കാരം


ഇ കെ നായനാരുടെ മരണ ശേസവും അതിനു മുന്‍പും മുഖ്യ മന്ത്രി
കുപ്പായം തുന്നി കാത്തിരുന്ന വി എസ്‌ തിരഞ്ഞെടുപ്പില്‍  ജയിച്ചപോള്‍
പാര്‍ട്ടി തോറ്റു അതിനു മുന്‍പ് പാര്‍ട്ടി ജയിച്ചപോള്‍ വി എസ്‌  തോറ്റു
രണ്ടായിരത്തി ആറിലെ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയും ജയിച്ചു വി എസും ജയിച്ചു ഏറെ നാളത്തെ മനസ്സിലെ മോഹം പൂവണിഞ്ഞു
അന്നത്തെ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയ്യാറായി വി എസും, പിണറായിയും ഉണ്ടായിരുന്നു
രണ്ടു പേരും മത്സരിക്കേണ്ട എന്നാണു സംസ്ഥാന നെത്ര്വതം തീരുമാനിച്ചത് പക്ഷെ അത് അംഗീകരിക്കാന്‍ വി എസും അനുകൂലികളും തയ്യാറായില്ല ഒടുവില്‍ പ്രശ്നം പി ബിക്കു
വിട്ടു പി ബി കൂടി അതെ തീരുമാനം തന്നെ എടുത്തു  പാര്‍ട്ടിയില്‍
മുറു മുറുപ്പ്‌ 

ഒരു തീരുമാനത്തില്‍ എത്താന്‍ പി ബിക്കു ആയില്ല വീണ്ടും സംസ്ഥാന
സമിതിക്ക് സമസ്ഥാനം തീരുമാനിച്ചു വി എസ്‌ മത്സരിക്കേണ്ട എന്ന്
വി എസ്‌ അനുകൂലികള്‍ തെരുവില്‍ താണ്ടവം ആടി കോലം കത്തിക്കല്‍ നോടീസ് വിതരണം
തെരുവില്‍ ഇറങ്ങിയതും പ്രകടനം നടത്തിയതും ഒന്നും പാര്‍ട്ടി അനുഭാവികള്‍ അല്ല എന്നായിരുന്നു പാര്‍ട്ടി സെക്രടരിയുടെ വിച്ത്രമായ കണ്ടെത്തല്‍
 എന്നിവ നടന്നു അവസാനം ഗത്യന്തരമില്ലാതെ മത്സരിപ്പിക്കാന്‍  തീരുമാനിച്ചു മത്സരിച്ചു ജയിച്ചു
മുഖ്യ മന്ത്രിയം ആയി പക്ഷെ ആഭ്യന്തരം വിട്ടു കൊടുക്കാതെ ആദ്യം
തന്നെ വി എസിന്റെ തലയ്ക്കു അടിച്ചു പാര്‍ട്ടി പിന്നീട് മൂന്നാര്‍
പ്രശ്നത്തിലും വി എസ്‌ ഒറ്റ പെടുന്നതാണ് നാം കണ്ടത് പാര്‍ട്ടിയുടെ
സംസ്ഥാന സെക്രടറി ഒരു തട്ടിലും വി എസ്‌ വേറെ തട്ടിലും നില്‍ക്കുന്ന
അവസ്ഥ  യാണ് നാം തുടക്കം മുതലേ കണ്ടത് പരസ്പരം രണ്ടു പേരും
പൊതു സ്ഥലങ്ങളില്‍ കരി വാരി തേക്കുന്നതും കുറ്റം പറയുന്നതും ആണ്
നമുക്ക് കാണാന്‍ കഴിഞ്ഞത് തല ഫലം പാര്‍ട്ടി വി എസിനെ തരം
താഴ്ത്തി (കേന്ദ്ര കമ്മിറ്റിയില്‍ നിന്നും പി ബി യില്‍ നിന്നും )ആദ്യം
പുലിയെ  പോലെ ചീറി വന്ന വി എസ്‌ പിന്നെ പൂച്ചയെ കണ്ട എലിയെ പോലെ  പതുങ്ങി ഇരിക്കുന്നതാണ് നമ്മള്‍ കണ്ടത് അതിനിടക്ക് സംസ്ഥാന സെക്രടറി ഒരു യാത്ര നടത്തി കേരളത്തിന്റെ
ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ.  യാത്ര അവസാനിക്കുന്ന ദിവസം
വി എസ്‌ പങ്കെടുക്കും എന്നും ഇല്ല എന്നും സ്തുദി പറന്നു അവസാനം
മനമില്ല മനസ്സോടെ ആരുടെ യൊക്കെ നിര്‍ബന്ദത്തിനു വഴങ്ങി വി എസ്‌
പങ്കെടുത്തു വി എസിനെ വേദിയില്‍ ഇരുത്തി ഉര്‍ദു ഭാഷയില്‍ ഒരു അറിവും ഇല്ല എന്ന്
ഈയുള്ളവന്‍ വിശ്വസിക്കുന്ന സെക്രടറി ഒരു ഉര്‍ദു കവിതയുടെ സാരം മലയാളത്തില്‍
വിവരിച്ചു കൊണ്ട് സംസാരിച്ചു ഒരു കുട്ടി കടല്‍ കരയില്‍ പോയി നിന്ന് കടലില്‍
തിരമാലകള്‍ അടിക്കുന്നത് കണ്ട കുട്ടി കടലില്‍ നിന്നും കുറച്ചു വെള്ളം ഒരു ബക്കറ്റില്‍
കോരി കൊണ്ട് വന്നു ബക്കറ്റിലെ വെള്ളത്തില്‍ തിരമാല വരുന്നത് നോക്കി നിന്നു പക്ഷെ
വന്നില്ല വെള്ളം കടലില്‍ ആയാലേ തിര വരൂ അല്ലാതെ ബക്കറ്റില്‍ കോരി വച്ചാല്‍ തിര
വരില്ല എന്നും അത് കൊണ്ട് പാര്‍ടിയെയും അനുയായികളെയും മാരോട് ചേര്‍ത്ത് നിര്‍ത്തിയാലേ ഇയാള്‍ വി എസ്‌ ആവുകയുള്ളൂ ഈന്നും അല്ലെങ്കില്‍ വെറും ഒരു
സാധാരണ മനുഷ്യന്‍ മാത്രം ആയിരിക്കും എന്നും തട്ടി വിട്ടു വി എസും വിട്ടില്ല വാക്
പയറ്റു കഴിവിന്റെ പരമാവതി വി എസും പ്രയോകിച്ചു അതിന്റെ മുന്‍പ് വരെ ഞങ്ങള്‍ തമ്മില്‍ ഒരു പ്രശ്നവും   ഇല്ല എന്നും എല്ലാം മാധ്യമങ്ങള്‍  പടച്ചു വിടുന്ന കള്ളം
ആണ് എന്നും പറഞ്ഞിരുന്നവര്‍ക്ക് അതിനു ശേഷം പാര്‍ടിയില്‍ ചില പ്രശ്നങ്ങള്‍ ഒക്കെ ഉണ്ട് എന്ന് സമ്മതിക്കേണ്ടി വന്നു ചുരുക്കി  പറഞ്ഞാല്‍ പാര്‍ട്ടിയും സെക്രടരിയും അദേഹത്തെ അനുകൂലിക്കുന്നവരും ഒരു തട്ടില്‍ വി എസ്‌ വേറെ തട്ടില്‍ എന്തിനു ഏറെ
പറയണം കേരളത്തില്‍  ഭരണം നിലച്ചു എന്തിനും ഏതിനും കേന്ദ്രത്തെ കുറ്റം പറയാനും
പഴി ചാരാനും മാത്രമാണ് വി എസും കൂട്ടരും ഈ അഞ്ചു വര്‍ഷം ചിലവിട്ടത് ഒരു
സംസ്ത്താനമായാലും പഞ്ചായതായാലും ഏതൊരു സ്ഥാപനം ആയാലും കെട്ടുറപ്പ്
അനിവാര്യമാണ് അത് ഇല്ലാതെ യാണ് ഈ അഞ്ചു വര്‍ഷം കേരള ഭരണം പോയത്
വീണ്ടും അതെ ഗതിയിലേക്ക് കേരളത്തെ തള്ളി വിടണോ വേണ്ടയോ എന്ന് ഈ തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ തീരുമാനിക്കും എന്ന് പ്രത്യാശിക്കുന്നു

No comments:

Post a Comment