Thursday, April 28, 2011

മനുഷ്യന് ഭ്രാന്തു പിടിച്ചാല്‍ ചങ്ങല ചങ്ങലക്കോ

കേരളത്തില്‍ ഇന്ന് നിറഞ്ഞു നില്‍ക്കുന്ന വിവാദമാണ്  സിസേറിയന്‍ അഥവാ ഗര്‍ഭം ധരിച്ചു പ്രസവിക്കാന്‍ വേണ്ടി ആശുപത്രിയില്‍ ചെല്ലുന്ന
സ്ത്രീ കളോടുള്ള ക്രൂരത മുന്‍പ് പലപ്പോഴും പ്രൈവറ്റ് ആശുപത്രികള്‍ ആണ് ഇങ്ങിനത്തെ ക്രൂരത ചെയ്യുന്നത് എന്ന് പറയുമായിരുന്നു കാരണം
സാധാരണ പ്രസവം ആയാല്‍ പൈസ കുറച്ചേ കിട്ടുകയുള്ളൂ പെട്ടെന്ന് തന്നെ രോഗി ആശുപത്രി വിട്ടു പോകും അത് കൊണ്ട് ലാഭം മാത്രം
ചിന്തിച്ചു ആശുപത്രി നടത്തുന്ന പലരും സാധാരണ പ്രസവം സിസേറിയന്‍ ആക്കി പൈസ പിടുങ്ങാറുണ്ട് എന്ന് കേട്ടിട്ടുണ്ട് (മന സാക്ഷി ഇല്ലാത്ത മാനജ്മെന്റ്റ് നടത്തുന്ന അല്ലെങ്കില്‍ പണ മോഹികള്‍ നടത്തുന്ന ആശുപത്രി മാത്രം )എന്നാല്‍ ഇപ്പോള്‍ നമ്മുടെ കേരളത്തിലെ ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ സംഭവിച്ചത് എന്താണ് ഡോക്ടര്‍ മാര്‍ക്ക് അവതി എടുക്കാന്‍ വേണ്ടി ഇരുപത്തി രണ്ടോളം ഗര്‍ഭിണികളെ സിസേറിയന്‍
ചെയ്ത അതി ക്രൂരമായ വാര്‍ത്തയാണ് നമുക്ക് കേള്‍ക്കാന്‍ കഴിഞ്ഞത് സാക്ഷര കേരളം പ്രഭുധ കേരളം എന്നൊക്കെ പറഞ്ഞു നമ്മള്‍ അഭിമാനം
കൊള്ളുമ്പോള്‍ അതെ കേരളത്തില്‍ നിന്നു തന്നെ യാണ് ഇങ്ങിനെ ഒരു വാര്‍ത്ത‍ കേള്‍ക്കുന്നത് എന്നോര്‍ത്ത് നമ്മള്‍ ലജ്ജിച്ചു തല കുനിക്കണം ഇത്രയും സിസേറിയന്‍ നടത്തിയത് ഒരു ദിവസം ആണെന്ന് ഓര്‍ക്കണം മനുഷ്യന് ഇത്ര ക്രൂരന്‍ എങ്ങിനെയാണ് ആകാന്‍  കഴിയുന്നത്‌ സാധാരണ
രീതിയില്‍ പ്രസവിക്കാന്‍ ബുദ്ധിമുട്ടുള്ള ഒരാളെ മാത്രമാണ് സിസേറിയന്‍  വിധേയമാക്കേണ്ടത് അതിനു ഒരു പാട് മാന ധന്ടങ്ങള്‍ ഉണ്ട് അതൊന്നും തന്നെ പാലിക്കാതെ യാണ് ഇത് ചെയ്തത് എന്ന് മാത്രമല്ല അത് ചെയ്തവര്‍ക്ക് ഒരു കൂസലും ഇല്ല താനും ഇത്രയും  ക്രൂര കൃത്യം
ചെയ്തവര്‍ക്ക് ബന്ടപെട്ടവര്‍ നല്‍കിയ ശിക്ഷയോ പേരിനു ഒരു  സ്ഥലം മാറ്റം മാത്രം ഇത്രയും ക്രൂര കൃത്യം ചെയ്തവര്‍ ആരായാലും
ഇവര്‍ക്കെതിരെ ക്രിമിനല്‍ കുറ്റം എടുത്തു തക്കതായ ശിക്ഷ കൊടുകെണ്ടാതാണ്
കാരണം ശരീരത്തില്‍ കത്തി വെക്കുക എന്ന് ആരും താല്പര്യ പെടാത്ത കാര്യമാണ് അങ്ങിനെയുള്ള ഒരവസ്ഥ വരുമ്പോള്‍ മാത്രമാണ് ആളുകള്‍
അതിനു സമ്മതം നല്‍കുന്നതും  തുനിയുന്നതും അത് വേറെ നിവിര്‍ത്തി ഇല്ലാത്തതു കൊണ്ട് മാത്രമാണ് ഇത് പോലെയുള്ള സംഭവങ്ങള്‍ ഇനിയും ആവര്‍ത്തിക്കാതിരിക്കാന്‍ വേണ്ടി യാണ് യാവര്‍ക്ക് തക്കതായ ശിക്ഷ നല്‍കണം  എന്ന് പറയുന്നത് എന്നാലെ ഇനി ഒരാളും ഇതിനു തുനിയാതിരിക്കൂ മനുഷ്യ ശരീരത്തിന് പുഴുവിന്റെ വില പോലും കല്‍പ്പിക്കാത്ത ഇത്തരം അല്ലുകളെ മനുഷ്യ ഘണത്തില്‍ പെടുത്താന്‍ പറ്റില്ല

1 comment:

  1. സമൂഹത്തിന്റെ മനോഭാവം ഇത്തരത്തിലുള്ള മാറ്റങ്ങൾക്ക് ഒരു പരിതിവരെ ആക്കം കൂട്ടിയിട്ടുണ്ട്. ആരും റിസ്ക്കെടുക്കാൻ താൽ‌പ്പര്യപെടുന്നില്ല.
    പിന്നെ ഇതൊക്കെ കണ്ടറിഞ്ഞ് ശിക്ഷ വാങ്ങിച്ചു കൊടുക്കാൻ നമ്മുടെ നേതാക്കൾക്കെവിടെ സമയം?
    നമ്മുടെ സമൂഹത്തിൽ എത്രത്തോളം മൂല്യച്യുതി സംഭവിച്ചെന്ന് കണ്ടുപിടിക്കാൻ ഈ സംഭവം തന്നെ മികച്ച ഉദാഹരണം..

    ReplyDelete