എന്‍ എസ് എസ് എന്ന സാമുദായിക സംഘടനയുടെ നേതാവ് ശ്രീ സുകുമാരന്‍ നായര്‍ രണ്ടു ദിവസം മുന്‍പ് ഒരു ക്രിസ്തീയ പുരോഹിതനുമായി സംസാരിക്കുന്ന കൂട്ടത്തില്‍ അദ്ദേഹത്തിന്റെ ചോദ്യത്തിനു സാന്ദര്‍ഭികമായി പറഞ്ഞ ചില വാക്കുകളാണ് ഇന്ന്
കേരളത്തില്‍ വളരെ അതികം ചര്‍ച്ചാ വിശായമായിരിക്കുന്നത് (എന്‍ എസ് എസിന്റെ സമദൂരം നയത്തില്‍ അവര്‍ക്ക് അവരുടെതായ അജണ്ട
അല്ലെങ്കില്‍ നയം അതൊന്നും അല്ലെങ്കില്‍ കാര്യ ലാഭം ഉണ്ടായേക്കാം ) അത് അവരുടെ സങ്കടന നയം ഇവിടെ സുകുമാരന്‍ നായര്‍ പറഞ്ഞത് എന്താണ് വീണ്ടും മാര്‍ക്കിസ്റ്റു പാര്‍ട്ടി അധികാരത്തില്‍ വരുകയാണെങ്കില്‍ വി എസ് മുഖ്യ മന്ത്രി ആകുന്നത് തടയുന്നതിന് വേണ്ടി ഈ തവണ ഞങ്ങള്‍ സമ ദൂരം ചിന്തയില്‍ നിന്നും മാറ്റി ചിന്തിച്ചു എന്ന് എന്തെ അവരുടെ സമ ദൂരം കൊണ്ട് കേരളത്തിലെ മാര്‍ക്കിസ്റ്റു പാര്‍ട്ടിക്ക് ഗുണം
ഒന്നും കിട്ടിയിട്ടില്ലേ അവര്‍ സമ ദൂരം പ്രക്യാപിച്ചിട്ടും മാര്‍ക്കിസ്റ്റു കാരും കൊണ്ഗ്രെസ്സുകാരും പിന്നെയും എന്തിനാണ് അവരുടെ അടുത്ത് പോയി പിന്തുണ യാജിക്കുന്നത് ഇന്ന് ഈ പ്രസ്താവനയുടെ പേരില്‍ സുകുമാരന്‍ നായരുടെ കോലം കത്തിക്കുകയും അവരുടെ പല ഓഫിസുകളും തല്ലി തകര്‍ക്കുകയും ഒക്കെ ചെയ്യുന്നത് എന്തിനാണ് നേരെ മറിച്ച് ഈ തവണ ഞങ്ങള്‍ മാര്‍ക്കിസ്റ്റു പാര്‍ട്ടിക്ക് പിന്തുണ നല്‍കി എന്നാണു സുകുമാരന്‍ നായര്‍ പറഞ്ഞത് എങ്കില്‍ കൊണ്ഗ്രെസ്സു കാര്‍ ഇത് പോലെ കോലം കത്തിക്കാനും ഓഫീസ് തകര്‍ക്കാനും തുനിയുമോ
പിന്നെ വി എസിനെ കുറിച്ച് സുകുമാരന്‍ നായര്‍ പറയാന്‍ കാരണം എന്തെന്ന് ചോതിച്ചാല്‍ ചിലപ്പോള്‍ ബാലാ കൃഷ്ണ പിള്ളയുടെ കാര്യം
ഉദ്ധരിച്ചു കൊണ്ടായിരിക്കും അഴിമതി വീരന്‍ ബാലാ കൃഷ്ണ പിള്ളയെ ഞാന്‍ ജയിലില്‍ അടച്ചു എന്ന് അതിനു ശേഷം എത്ര പ്രാവശ്യം വി എസ് പല സ്ഥലത്തും വച്ചു പറയുന്നത് കേരള ജനത കണ്ടതല്ലേ ഇത് കൊണ്ട് പിള്ളയെ ന്ജ്യായീകരിക്കുക ആല്ല പിള്ള കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷ അനുഭവിക്കണം അതില്‍ ഒരു സംശയവും ഇല്ല ഒരാള്‍ക്കും വേറൊരാളെ ജയിലില്‍ അടക്കാന്‍ കഴിയില്ല എന്ന സത്യം മറ്റുള്ളവരെ കാള്‍ അറിയാവുന്ന വി എസ് അങ്ങിനെ പ്രസംഗിച്ചു നടക്കുന്നത് ശരിയാണോ അദ്ദേഹത്തിന്റെ പദവിക്ക് ചേര്‍ന്ന രീതി യാണ് എന്ന് എനിക്ക് തോന്നുന്നില്ല പിള്ള കുറ്റവാളിയാണ് എന്ന് സുപ്രീം കോടതി പറഞ്ഞു ശിക്ഷയും വിധിച്ചു ആ അദ്ധ്യായം അതോടെ തീര്‍ന്നു
വീണ്ടും ഞാന്‍ പിള്ളയെ ജയിലില്‍ അടച്ചു തുറുങ്കില്‍ അടച്ചു എന്നൊക്കെ പ്രസംഗിച്ചു നടക്കുന്നത് വ്യക്തി ഹത്യ തന്നെ യാണ്
എന്‍ എസ് എസുമായി കൂടുതല്‍ അടുത്ത് നില്‍ക്കുന്ന ആളാണ് പിള്ള അത് കൊനടായിരിക്കാം പിള്ളയെ കുറിച്ച് ഇങ്ങിനെ പറഞ്ഞു നടക്കുന്ന
വി എസ് വീണ്ടും മുഖ്യ മന്ത്രി ആകരുത് എന്ന് സുകുമാരന്‍ നായര്‍ ചിന്തിച്ചത് അത് മനുഷ്യ മനസ്സിന്റെ ചേതോ വികാരം മാത്രം അല്ലെങ്കില്‍
അഭിപ്രായ സ്വാതന്ത്രം അതിനു കോലം കത്തിക്കല്‍ അത് പോലെ ഓഫീസ് തല്ലി തകര്‍ക്കല്‍ ഒന്നും ജാനാതി പത്യത്തില്‍ വിശ്വസിക്കുന്നവര്‍ക്ക്
ചേര്‍ന്ന പണിയല്ല ഇത് കൊണ്ട് മാര്‍കിസ്റ്റു പാര്‍ട്ടിയുടെ ഗുണ്ടാ രാഷ്ട്രീയം ഒന്ന് കൂടെ മറ നീക്കി പുറത്തു വന്നു ഈ വിഷയത്തില്‍ കോടിയേരിയും വി എസും സുകുമാരന്‍ നായര്‍ക്കു മറുപടി കോടുത്തു കഴിഞ്ഞു അതിനു പുറമേ യാണ് ഈ ആക്രമം തങ്ങള്‍ക്കു അനുകൂലമായി പറഞ്ഞില്ലെങ്കില്‍ ഞങ്ങള്‍ എന്തും ചെയ്യും ഞങ്ങളെ തടയാന്‍ ആരും ഇല്ല എന്ന ഹുങ്ക് ഒന്ന് കൊണ്ട് മാത്രമാണ് ഇങ്ങിനെ ചെയ്യുന്നത്
No comments:
Post a Comment