Sunday, May 15, 2011

കോണ്‍ഗ്രസ്‌ കാരുടെ ശ്രദ്ധക്ക്

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍  യു ഡി എഫ്  സഖ്യം നൂറില്‍ കുറയാത്ത  സീറ്റില്‍ ജയികേണ്ട സാഹചര്യം ആണ് കേരളത്തില്‍ അല്ലെങ്കില്‍ നൂറിനടുത്ത സീറ്റില്‍ ജയിക്കും എന്ന് പല നേതാക്കന്മാരും ഒളിഞ്ഞും തെളിഞ്ഞും ചാനലുകളിലും മറ്റു മാധ്യമങ്ങളിലും പറയുന്നത് കേട്ടിരുന്നു
അങ്ങിനെയുള്ള അവസ്ഥയില്‍ നിന്നു കഷ്ട്ടിച്ചു ജയിക്കാന്‍ മാത്രമാണ് മുന്നണിക്ക്‌ കഴിഞ്ഞത് അത് എന്ത് കൊണ്ട് എന്ന് മുതിര്‍ന്ന നേതാക്കള്‍
ഒന്ന് വില ഇരുത്തുന്നത്‌ നന്നാകും കാരണം രാഷ്ട്രീയം എന്നാല്‍ സേവനം എന്നാണു അതിന്റെ അര്‍ഥം സേവനം എന്നാല്‍ ജനങ്ങളെ സേവിക്കല്‍
ജനങ്ങളെ സേവിക്കാന്‍ സ്ഥാന മാനങ്ങള്‍ ഉണ്ടെങ്കിലെ കഴിയു എന്നാണു  രാഷ്ട്രീയക്കാരുടെ ചിന്ത പൊതുവേ കോണ്‍ഗ്രസുകാര്‍ സ്ഥാന മാനത്തിന്
വേണ്ടി കടി പിടി കൂടുന്നവരെ ജനം തിരസ്ക്കരിച്ചാല്‍ അതിനു ജനത്തെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല സ്ഥാനാര്‍ഥി നിര്‍ണ്ണയ സമയത്ത് നേതാക്കള്‍ കാണിച്ചു കൂട്ടിയ കോലാഹലം കണ്ട ബുദ്ധിയുള്ള ആരെങ്കിലും ഈ പാര്‍ട്ടിക്ക് വോട്ട് ചെയ്യുമോ എണ്‍പത്തി രണ്ടു സീറ്റില്‍ മത്സരിച്ചിട്ട് മുപ്പത്തി എട്ടു സീറ്റില്‍ മാത്രമാണ് അവര്‍ക്ക് ജയിക്കാന്‍ സാതിച്ചത് നാല് ജില്ലയില്‍ ഒറ്റ സീറ്റ് പോലും നേടാന്‍ കഴിഞ്ഞില്ല വളരെ അതികം പ്രതീക്ഷ വച്ചു പുലര്‍ത്തിയ ജില്ല എല്ലാം വന്‍ പരാജയം ഏറ്റു വാങ്ങുന്ന അവസ്ഥയാണ് കാണാന്‍ കഴിഞ്ഞത്  അത് എന്ത് കൊണ്ട് സംഭവിച്ചു എന്ന് കോണ്‍ഗ്രസ്‌ വില ഇരുത്തണം സ്ഥാനാര്‍ഥി നിര്‍ന്നയത്തിലെ പാക പിഴവ് സ്ഥാനാര്‍ഥി ആകാന്‍  വേണ്ടിയുള്ള തല്ലു അര്‍ഹിക്കുന്നവര്‍ക്ക് സീറ്റ് കൊടുക്കാതിരിക്കല്‍ നേതാക്കന്മാര്‍ക്ക് ഇഷ്ട്ടമുള്ളവരെ അര്‍ഹത പരിഗണിക്കാതെ യുള്ള തിരുകി കയറ്റല്‍
കേരളത്തിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് കേട്ട് പരിചയം പോലും ഇല്ലാത്ത സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കല്‍ സ്ഥാനാര്‍ഥി നിര്‍ണ്ണയത്തിനു വേണ്ടിയുള്ള കാല താമസം ഗ്രൂപ്പ് അടിസ്ഥാനത്തില്‍ സ്ഥാനാര്‍ഥികളെ കണ്ടെത്തല്‍ ഇതെല്ലാമാണ് കഷ്ട്ടിച്ചു ജയിക്കാനുണ്ടായ കാരണം എന്ന് കോണ്‍ഗ്രെസ്സു നേതാക്കള്‍ മനസ്സിലാക്കും എന്ന് വിശ്വസിക്കുന്നു ,ഇത്രയും കോലാഹലം ഉണ്ടാക്കി തിരഞ്ഞെടുപ്പിനെ നേരിട്ട കോണ്‍ഗ്രെസ്സു പാര്‍ട്ടി
കൂടുതല്‍ സീറ്റ് നേടി അതികാരത്തില്‍ വന്നാലും  തമ്മില്‍ തല്ലു കാണേണ്ടി വരും കാരണം മന്ത്രി സ്ഥാനത്തിനു വേണ്ടി യുള്ള തല്ലു എന്ന് കൂടി മനസ്സില്ലാക്കി ജനം ഒരു തിരിച്ചടി വേണം എന്ന് തീരുമാനിച്ചതിന്റെ ഫലമാണ് കോണ്‍ഗ്രസിന്‌ തിളക്കം ഇല്ലാത്ത വിജയം കൊണ്ട് തൃപ്തി പെടേണ്ടി വന്നത് ഇതില്‍ നിന്നും കോണ്‍ഗ്രസ്‌ പാഠം പഠിച്ചില്ല എങ്കില്‍ ഇനി അവര്‍ ഒരിക്കലും പഠിക്കും എന്ന് തോന്നുന്നില്ല അധികാരത്തിനു
വേണ്ടി മാത്രം നില കൊളളുന്ന നേതാക്കന്മാര്‍ക്കുള്ള ഒരു താകീത് കൂടിയാണ് ഈ തിരഞ്ഞെടുപ്പ് ഫലം
 ഇത് കൊണ്ടും തീര്‍ന്നില്ല ഇനിയും തമ്മില്‍ തല്ലു കാണേണ്ടിവരും ജയിച്ച മുപ്പത്തി എട്ടു പേരും മന്ത്രി കുപ്പായം തുന്നി കഴിഞ്ഞു വിജയം ഉറപ്പിച്ച ഉടനെ തന്നെ അത് ഭൂരിപക്ഷം ഉള്ളവനും ഇല്ലാത്തവനും എല്ലാം ഈ ചെറിയ സീറ്റിന്റെ ഭൂരിപക്ഷം നേടി അധികാരത്തില്‍ വന്നിട്ടും കടി പിടി കൂടാതെ ജനം ആഗ്രഹിക്കുന്ന തരത്തില്‍ ജനത്തിന് ഉപകാര പ്രദമായ തരത്തില്‍ ഒരു
ഭരണം കാഴ്ച വെക്കാന്‍ ശ്രമിക്കാതെ വീണ്ടും കടി പിടി കൂടാനും  ഗ്രൂപ്പ് തിരിഞ്ഞു തല്ലാനും ശ്രമിച്ചാല്‍ കോണ്‍ഗ്രസിന്റെ പേര് തന്നെ കേരളത്തില്‍  ഇല്ലാതാകും എന്ന് ഇതിനു ശ്രമിക്കുന്നവര്‍ ഓര്‍ക്കുന്നത് നന്ന് പാര്‍ട്ടി പറയുന്നത് അനുസരിച്ച് പ്രവര്‍ത്തിക്കുന്ന നല്ല പ്രവര്‍ത്തകരെ യാണ്  പാര്‍ട്ടി വാര്‍ത്തെടുക്കാന്‍ ശ്രമിക്കേണ്ടത് കോണ്‍ഗ്രസിനെ പോലെയുള്ള പാരമ്പര്യം
അവകാശപെടാന്‍ അര്‍ഹതയുള്ള വേറെ ഏതു പാര്‍ട്ടി യാണ് ഇന്ത്യ യില്‍  വേറെ ഉള്ളത്  അത് നാമാവശേസമാവരുത് എന്ന ഒറ്റ ആഗ്രഹം ഒന്ന് കൊണ്ട് മാത്രമാണ് ഞാന്‍ ഇത് എഴുതുന്നത്‌ ഇതില്‍ നിന്നു പാഠം ഉള്‍ കൊണ്ട് പ്രവര്‍ത്തിച്ചില്ല എങ്കില്‍ ഇനി വരാന്‍ പോകുന്ന തിരഞ്ഞെടുപ്പുകളില്‍ ഇതിനേകാള്‍ ദയനീയ അവസ്ഥയിലേക്ക്  പാര്‍ട്ടിക്ക് പോകേണ്ടി വരും അങ്ങിനെ സംഭവിക്കാതിരിക്കട്ടെ നേത്രത്വ സ്ഥാനത്
ഇരിക്കുന്നവര്‍ ആദ്യം ഇത് മനസ്സിലാക്കട്ടെ അല്ല തമ്മില്‍ തല്ലും ഗ്രൂപ്പ് വഴക്കും തുടര്‍ന്നാല്‍ ഇപ്പോള്‍ പ്രതിപക്ഷത് ഇരിക്കുന്നവര്‍ വെറുതെ ഇരിക്കില്ല മൂന്നോ നാലോ  എം എല്‍ എ മാരെ അടര്‍ത്തി എടുത്തു ഭരണത്തെ തന്നെ താഴെ ഇടാന്‍ അവര്‍ക്ക് അതികം സമയം വേണ്ടി വരില്ല അത് പോലെ തന്നെ പ്രതിപക്ഷത്തിന്റെ യുവജന സംഘടന കഴിഞ്ഞ അഞ്ചു കൊല്ലം വെറുതെ ഇരിക്കുകയായിരുന്നു ഇനി ആണ് അവര്‍ രംഗത്ത് ഇറങ്ങുക എന്ന് കൂടി മനസ്സിലാക്കുന്നത് നന്നാവും അല്ല എന്നെ തല്ലണ്ട അച്ഛാ ഞാന്‍ നന്നാകൂല എന്ന വാശിയില്‍ ആണ് നീങ്ങുന്നത്‌ എങ്കില്‍ പിന്നെ പറഞ്ഞിട്ട് കാര്യം ഇല്ല

No comments:

Post a Comment