Monday, May 16, 2011

ബി ജെ പി യുടെ കേരള ഭാവി

കഴിഞ്ഞ പത്തു പതിനഞ്ചു വര്‍ഷമായി കേരള നിയമ സഭയില്‍ ഒരു അക്കൗണ്ട്‌ തുറക്കാന്‍ വേണ്ടി ബി ജെ പി തീവ്ര ശ്രമം നടത്തുന്നതും
അവരുടെ സ്ഥാനാര്‍ഥികള്‍ വളരെ ധയനീമായി പരാജയ പെടുന്നതും നമ്മള്‍ കാണുന്നു  എല്ലാ തിരഞ്ഞെടുപ്പ് വരുമ്പോഴും അവര്‍ പറയും
ഞങ്ങള്‍ ഈ തവണ അക്കൗണ്ട്‌ തുറക്കും എന്ന് പക്ഷെ ഫലം വിപരീതവും ആയിരിക്കും എന്ത് കൊണ്ട് കേരള ജനത ബി ജെ പിക്ക്
ഒരു സീറ്റ് പോലും കൊടുക്കുന്നില്ല കാരണം പലതാണ് ഒന്ന് കേരള രാഷ്ട്രീയ സാഹചര്യത്തില്‍ അവയ്ക്ക് ഒന്നോ രണ്ടോ സീറ്റ്‌ കിട്ടിയിട്ട്
പ്രതേകിച്ചു കാര്യം ഒന്നും ഇല്ല അവര്‍ക്ക് സ്വന്തമായി ഭരിക്കാന്‍ പറ്റില്ല മറ്റു രണ്ടു പാര്‍ട്ടികളും അവരെ കൂട്ടി ഭരിക്കുകയും ഇല്ല എന്നാണു
അവര്‍ പറയുന്നത് അങ്ങിനെ  ഒരു സാഹചര്യത്തില്‍ ബി ജെ പിക്ക് വോട്ട് ചയ്തു ഒന്നോ രണ്ടോ സീറ്റ് അവര്‍ക്ക് കിട്ടിയിട്ട് വലിയ കാര്യം
ഒന്നും ഇല്ല എന്ന് ജനം കരുതുന്നു
രണ്ടു വര്‍ഗീയ ഫാസിസ്റ്റ് സ്വഭാവം ഇന്നത്തെ കേരളത്തിലെ സാഹചര്യം നോക്കുമ്പോള്‍ വര്‍ഗീയത മറ്റു സ്ഥലങ്ങളെ അപേക്ഷിച്ച് വളരെ കുറവാണ് അപ്പോള്‍ ബി ജെ പി അധികാരത്തില്‍ വന്നാല്‍ അതിനു മാറ്റം വരുമോ എന്ന് ജനങ്ങള്‍ ഭയപെടുന്നു കാരണം ബി ജെ പി
ഇന്ത്യയിലെ തന്നെ ഏറ്റവും  വലിയ വര്‍ഗീയ കക്ഷികളോട് ഒട്ടി നില്‍ക്കുന്നവരാണ് ,സന്ഗ്പരിവാര്‍ ,അര്‍ എസ് എസ് .ശിവസേന എന്നിവ
അതില്‍ ചിലത് മാത്രം അങ്ങിനെയുള്ള ഒരു പാര്‍ട്ടിക്ക് കേരള മണ്ണില്‍ വേരോട്ടം വേണ്ട എന്ന് ജനം ചിന്തിച്ചാല്‍ അതിനെ മറികടക്കാന്‍ ഒരു
പാര്‍ട്ടിക്കും കഴിയില്ല ബി ജെ പിയുടെ ചരിത്രം നന്നായി അറിയാവുന്നവരാണ് കേരള ജനത ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി രണ്ടു
ബാബരി മസ്ജിദ് പ്രശ്നം ആരും അത്ര പെട്ടെന്ന് മറക്കില്ലല്ലോ ആരാധനാലയം ആരുടേത് തന്നെ ആയാലും മുസ്ലിം മസ്ജിദ് ആയാലും ക്രസ്തീയ ചര്‍ച്ച്‌ ആയാലും ഹൈന്ദവ  ക്ഷേത്രം ആയാലും എല്ലാറ്റിനും അതിന്റേതായ പവിത്രത ഉണ്ട് അത് കൊണ്ടാണല്ലോ അതിനെ ആരാധനാലയം
എന്ന് നമ്മള്‍ പറയുന്നത് അങ്ങിനെയുള്ള ആരാധനാലയമാണ് യാതൊരു ദയ യും ഇല്ലാതെ വളരെ ലാഘവത്തോടെ ഇടിച്ചു നിരത്തിയത്
നൂറ്റാണ്ടു കഴിഞ്ഞിട്ടും ആ കരി നിഴല്‍ വീണ ദിവസം മറക്കാന്‍ ലോകത്തിനു കഴിഞ്ഞിട്ടില്ല ആ കാട്ടാളതത്തിനു ബി ജെ പി കൂട്ട് നിന്നില്ല എന്ന്
അവര്‍ക്ക് പറയാന്‍ പറ്റുമോ അല്ലെങ്കില്‍ ചെയ്തത് തെറ്റായി പോയി എന്ന് പറയാന്‍  കഴിയുമോ   അത് പോലെ രണ്ടായിരത്തി രണ്ടു ഗുജറാത്ത്‌
യാത്ര്ഷികമായി സംഭവിച്ചതല്ലല്ലോ അതും മുന്‍ കൂട്ടി ആസൂത്രണം ചെയ്തു ചെയ്തതാണല്ലോ അതിനു മോഡിയെ പ്രേരിപ്പിച്ച ഘടകം എന്താണ് ഒരു വിഭാഗത്തോടുള്ള വിധ്വാശം അല്ലെങ്കില്‍ ആ വിഭാഗത്തെ നശിപ്പിക്കണം എന്ന ചിന്ത അല്ലാതെ എന്ത് വികാരമാണ് മോഡിയെ ഇതിനു പ്രേരിപ്പിച്ചത് ഇതെല്ലാം വ്യക്തമായി അറിയാവുന്ന കേരള ജനത ബി ജെ പിയെ അകറ്റി നിറുത്തണം കേരളത്തിന്റെ മതേതര കെട്ടുറപ്പിനും
നിലനില്‍പ്പിനും അതാണുത്തമം എന്നത് കൊണ്ട് തന്നെ ജനം അവരെ മാറ്റി നിറുത്തുന്നു

No comments:

Post a Comment