Thursday, March 24, 2011

വി എസ്‌ അച്ചുതാനന്ദന്റെ പ്രതിച്ഛായ


വി എസ്‌ പ്രതി പക്ഷ നേതാവായിരുന്നപ്പോള്‍ സ്ഥിരമായി പറഞ്ഞിരുന്ന ഒരു വാക്കുണ്ട് പെണ്‍ വാണിഭക്കാരെയും അഴി മതിക്കാരെയും
കൈ വിലങ്ങു വെച്ച് അങ്ങോട്ടും ഇങ്ങോട്ടും നടത്തും കല്‍ തുരുങ്കിലടക്കും എന്നൊക്കെ നാഴികക്ക് നാല്പതു വട്ടം പറഞ്ഞും പ്രസങ്ങിച്ചും
ആള്‍ കൂട്ടത്തില്‍ കൈ അടി വാങ്ങിച്ചിരുന്നു അത് പോലെ തന്നെ തന്റെ പ്രതിച്ഛായ നന്നാകാനും ശ്രമിച്ചിരുന്നു എങ്കില്‍ അദേഹം അധികാരത്തില്‍
വന്നു അഞ്ചു വര്ഷം തികച്ചു മുഖ്യ മന്ത്രി പഥം അലങ്കരിച്ചിട്ടും പതിനഞ്ചു  വര്‍ഷം മുന്‍പ് കഴിഞ്ഞ കേസ് വീണ്ടും കുത്തി പൊക്കാനും
അതും എതിര്‍ ചേരിയില്‍ പെട്ടവരുടെ അവര്‍ക്ക് ശിക്ഷ വാങ്ങി കൊടുക്കാനും കിണഞ്ഞു ശ്രമിക്കുക യല്ലാതെ ഈ അഞ്ചു വര്‍ഷ കാലം
സ്വന്തം മുന്നണിയിലും പാര്‍ട്ടിയിലും  പെട്ട എത്ര ആളുകള്‍ ഇതിനകം എന്തെല്ലാം  കേസുകളില്‍ എത്ര ആരോപണങ്ങളില്‍ പെട്ട് അതെ കുറിച്ച് ഒരു
അന്വഷണ ഉത്തരവ് ഇടാന്‍ പോലും തുനിഞ്ഞില്ല എന്ന് മാത്രമല്ല അതൊക്കെ മന പൂര്‍വ്വം കണ്ടില്ല എന്ന് നടിക്കാനാണ് ശ്രമിച്ചത് എന്ന സത്യം
നമുക്ക് എങ്ങിനെയാണ് മറക്കാന്‍ കഴിയുക ഉധാഹരണത്തിന് ലോട്ടറി രാജാവ് സാന്റിയാഗോ മര്ടിനില്‍ നിന്നും രണ്ടു കോടി സ്വന്തം പാര്‍ട്ടി
പത്രത്തിന്റെ പേരില്‍ കോഴ വാങ്ങി എന്നും അത് പുറത്തായപോള്‍ തിരിച്ചു കൊടുത്തതും അതിന്റെ നിജ സ്ഥിതി എന്ത് എന്ന് മുഖ്യ മന്ത്രി
എന്ന നിലക്ക് അന്വഷികേണ്ട ചുമതല അദ്ദേഹം എന്ത് കൊണ്ട് മറന്നു അത് പോലെ തന്നെ ശബരീ നാഥ്‌ എന്ന തട്ടിപുകാരന്റെ തട്ടിപ്പ്
സംഗത്തില്‍ ആരോഗ്യ മന്ത്രി യുടെ മകന്റെ പങ്കിനെ കുറിച്ച് ശബരീ നാഥിന്റെ കൂടാളികള്‍  തന്നെ വെളിപെടുതിയിട്ടും എന്ത് കൊണ്ട്
തുടര്‍ നടപടി അല്ലെങ്കില്‍ അന്വാഷണ ഉത്തരവ് ഉണ്ടായില്ല ആഭ്യന്തര മന്ത്രിയുടെ മകന്‍ ഉള്‍പെടുന്ന ഒന്നിലതികം കേസുകള്‍ ഇതിനകം
വിവാതം ആയിട്ടും എന്ത് കൊണ്ട് അനങ്ങാ പാറ നയം സ്വീകരിച്ചു ലോട്ടറി മാഫിയക്ക് കൂട്ട് നില്‍ക്കുന്നത് ഞങ്ങളല്ല മറു കക്ഷി  യാണ്
എന്ന് വാതോരാതെ പറഞ്ഞു കേരത്തിലെ ജനങ്ങളെ വീണ്ടും വീണ്ടും കാബളിപ്പിക്കുകയല്ലേ വി എസ്‌ ചെയ്യുന്നത് എന്തിനു  അതികം പറയണം
സ്വന്തം മകന്റെ പേരില്‍ അഴിമതി ആരോപണം വന്നപ്പോള്‍ അത് വെറുതെ പറയുകയാണ്‌ അവന്‍ അങ്ങിനെ ഒന്നും ചെയ്യില്ല എന്ന് പറയുകയും
സി ബി ഐ അന്വാഷണം വേണം എന്ന് പ്രധാന  മന്ത്രിക്കു കത്ത് എഴുതി എന്ന് ജനങ്ങളെ കബളിപ്പികാന്‍ വേണ്ടി പറയുകയും ചെയ്യുക യല്ലാതെ
എന്ത് കൊണ്ട്  കേരളത്തിലെ സംവിധാനം  വച്ച് അന്വസിച്ചു  കൂടാ സ്വന്തം പാര്‍ട്ടിക്കാരെ  നേരെ തിരിയാന്‍ പേടിയും മകനെ സംരക്ഷിക്കാന്‍
ശ്രമിക്കുകയും അല്ലെ വി എസ്‌ ചെയ്യുന്നത് ഇപ്പോള്‍ എല്ലാ വേദികളിലും വി എസ്‌ പ്രസങ്ങിക്കുന്നത് നീണ്ട ഇരുപതു വര്‍ഷത്തെ പ്രയതനം
കൊണ്ട് ഒരാളെ സെന്‍ട്രല്‍ ജെയിലില്‍ അയച്ചു ഒരാള്‍ക്ക്‌ തലയില്‍ മുണ്ട് ഇട്ടു നടക്കേണ്ട അവസ്ഥ ആയി ജയിലില്‍ പോയ ആള്‍ക്ക് കൂട്ട്
ഒരാളെ കൂടി അയക്കും എന്ന് അപോഴും സ്വന്തം പാര്‍ട്ടിയിലെ അഴിമതിയും ആരോപണവും മൂടി വച്ച് അത് കണ്ടില്ല എന്ന് നടിക്കുകയാണ്
(തെറ്റ് ആര് ചെയ്താലും ശിക്ഷിക്കണം അതില്‍ സംശയം ഇല്ല ) പക്ഷെ അത് മറു ചേരിയില്‍ പെട്ടവരെ മാത്രം  തിരഞ്ഞു പിടിച്ചു ആക്രമിക്കുന്ന
വി എസിന്റെ ഈ രീതി ന്ജ്യായീകരിക്കാന്‍ പറ്റില്ല അനീതിക്കും  അധര്‍മ്മാതിനും  വേണ്ടി പോരടുന്നവന്‍ എന്ന ഇമേജ് നേടി എടുകേണ്ടത് സ്വന്തം  പാര്‍ട്ടിയിലും ചേരിയിലും പെട്ടവരെ കൂടി ശിക്ഷിച്ചു കൊണ്ടാണ് അല്ലാതെ എതിര്‍ ചേരിയില്‍ പെട്ടവരെ മാത്രം ആക്രമിച്ചു കൊണ്ടല്ല
മോണ പഴുത്ത് ഒലിക്കുന്നവന്റെ നാവു വടിച്ചാല്‍ വായ നാറ്റം മാറില്ല എന്ന സിനിമ ടയലോഗ് ഓര്‍മ്മ വരുകയാണ്

1 comment: