Thursday, May 5, 2011

ഒസാമ യുഗം അവസാനിച്ചോ

ഒസാമ ബിന്‍ ലാദിനെ ഞങ്ങള്‍ കൊന്നു എന്ന് അമേരിക്ക അവകാശപെടുന്നു അങ്ങിനെ സംഭവിച്ചു എങ്കില്‍ അവര്‍  വളര്‍ത്തി അവര്‍ തന്നെ കൊന്നു എന്ന് പറയുന്നതാകും കുറച്ചു കൂടി ഉചിതം കാരണം സോവിയെറ്റ് റഷ്യ യും അഫ്ഗാനിസ്ഥാനും യുദ്ധം നടക്കുന്ന സമയത്ത് റഷ്യയെ തകര്‍ക്കാന്‍
ലാദിനെ കൂട്ട്  പിടിച്ച അമേരിക്ക ആയുധവും പണവും ആളും അടക്കം എല്ലാ സഹായവും നല്‍കി ലാദിനെ എല്ലാ അര്‍ത്ഥത്തിലും  സഹായിച്ചു ലാദിന്റെ പിന്നില്‍ എന്തിനും പോന്ന ഒരു പടയെ തന്നെ വാര്‍ത്തെടുക്കാന്‍ അമേരിക്കയുടെ സഹായത്താല്‍ ലാദിന് കഴിഞ്ഞു ,ലാദിന്‍ അഫ്ഗാനിസ്താനില്‍ അവിടെയുള്ള അദേഹത്തിന്റെ കൂടെയുള്ള പടയെ അഭ്യാസ മുറകളും ആയുധം ഉപയോകികുന്ന രീതിയും എല്ലാം പഠിപ്പിച്ചു അഫ്ഗാനികളുടെ കൂട്ടത്തില്‍ ഒരു ഹീറോ പതവി ഉണ്ടാക്കി എടുക്കാന്‍ ലാദിന് അതികം സമയം വേണ്ടിവന്നില്ല ഒന്നിലതികം വിവാഹവും ചെയ്തു സുക സുന്ദര ജീവിതം
എന്ത് സഹ്ഹയത്തിനും അമേരിക്കയും അവരുരെ പണവും ഉണ്ടല്ലോ (ഒന്നിലതികം വിവാഹം ചെയ്യുന്നത് ഇസ്ലാമികമായി തെറ്റൊന്നും അല്ല അതിനു ചില മാനധന്ദങ്ങള്‍  ഉണ്ടെന്നു മാത്രം )പിന്നീട് എപോഴാണ്‌ ലാദിന്‍ അമേരിക്കയുടെ ശത്രു ആയത്
ഗള്‍ഫ്‌ യുദ്ധ കാലത്ത് (ഇറാക്ക് കുവൈറ്റ്‌) കുവൈറിനെ ഇറാക്കില്‍ നിന്നും രക്ഷിക്കാന്‍ കുവൈറ്റ്‌ ആവശ്യപെട്ടത്‌ അമേരികായോടു ആയിരുന്നു (ഇറാക്ക് കുവൈറ്റ്‌ യുദ്ധം അമേരിക്കയുടെ മറ്റൊരു ത്നധ്രം) തല്‍ഫലമായി സാക്ഷാല്‍ ബുഷിന്റെ പട്ടാളം കുവൈറ്റിലും സൗദി പോലുള്ള അയല്‍ രാജ്യത്തും  വന്നു തമ്പടിച്ചു കുവൈറ്റ്‌ സൗദിയ കൂടി പിടിച്ചടക്കും എന്ന പേടിയില്‍ ആണ് അവിടെ പട്ടാളം കാവല്‍ നിന്നത് ഇടക്ക് കുവൈറ്റില്‍ നിന്നും ബോംബുകളും മിസൈലുകളും ഒക്കെ സൌദിയുടെ പല ഭാഗത്തും വന്നു വീഴുകയും  ഉണ്ടായി അത് അമേരിക്ക തന്നെ സൌദിയെ തെറ്റി ധരിപ്പിക്കാന്‍ വേണ്ടി ചെയ്തതാവാം അല്ലെങ്കില്‍ ഇറാക്ക് ചെയ്തതാവാം എന്ത് തന്നെ ആയാലും കാവലിനു അമേരിക്കന്‍  പട്ടാളം ഉണ്ടല്ലോ അങ്ങിനെ കുറച്ചു കാലം കഴിഞ്ഞപോള്‍ വെളുക്കാന്‍ തേച്ചതു പാണ്ടായി എന്ന് പറഞ്ഞത് പോലെ ആയി കാര്യങ്ങള്‍ അമേരിക്കയുടെ കടന്നു കയറ്റം കുറച്ചു കൂടുതല്‍ ആയിപോയി എന്ന് വിളിച്ചു വരുത്തിയവര്‍ക്ക്‌ തന്നെ തോന്നി തുടങ്ങി അവരെ പെട്ടെന്ന് പറഞ്ഞു വിടാനും വയ്യ കാരണം അവരെ വിളിച്ചു വരുത്തിയത് അല്ലെ അവര്‍ക്ക് ചെല്ലും ചിലവും മാത്രമല്ല അവിടത്തെ പെണ്ണുങ്ങളുടെ മാനം പോലും പട്ടാളക്കാര്‍ക്ക് അടിയറവു വെക്കേണ്ടി വന്നു തന്നെയുമല്ല പല പെണ്ണുങ്ങളും അമേരിക്കന്‍ പട്ടാളക്കാരുടെ കുട്ടികളെ പ്രസവിക്കുന്ന അവസ്ഥ വരെ എത്തി കാര്യങ്ങള്‍ ഇത് അറിഞ്ഞ ലാദിന്‍ ഇതിനു എതിരെ പ്രതികരിച്ചു അമേരിക്ക അറബ് രാജ്യത്ത് നിന്നും പിന്മാറണം എന്ന് ആവശ്യപെട്ടു അവര്‍ അതി നു തയ്യാറാകാതെ നിര്‍ഭയം തുടരുന്ന അവസ്ഥ ആയപോള്‍ അമേരിക്കയുടെ ചില സ്ഥാപനങ്ങള്‍ ലക്‌ഷ്യം വെക്കാന്‍ ലാദനും കൂട്ടരും തീരുമാനിച്ചു ഒളിഞ്ഞും തെളിഞ്ഞും അവസാനം അമേരിക്കയുടെ അഭിമാന സ്തംഭം ആയ കെട്ടിട സമുച്ചയം വിമാനം ഇടിച്ചിറക്കി തകര്‍ത്തു അതും ലാദിന്‍ ചെയ്യിച്ചു എന്നാണു അമേരിക്കയുടെ വാതം അതോടെ ലാദിന്‍ അമേരിക്കയുടെ കണ്ണിലെ കരടായി അമേരിക്ക ലാടിനെതിരെ സന്തി ഇല്ല പോരാട്ടം  പ്രക്യാപിച്ചു ലാദിന്റെ തലയ്ക്കു വന്‍ തുക ഇനാം പ്രക്യാപിച്ചു
നീണ്ട പത്തു വര്‍ഷം നീണ്ടു നിന്നു ആ പോരാട്ടം
കെട്ടിടം തകര്‍ത്തതിന്റെ പിന്നില്‍ ലാദിന്‍ ആണ് അന്ന് അവിടെ മരിച്ചത് മുവായിരത്തോളം പേര് ആണ് എന്നൊക്കെ ഉള്ള കാരണത്താലാണ് ലാദിനെ ഏതു വിതേനയും പിടി കൂടണം എന്ന് അമേരിക്ക പ്രക്യാപിക്കാന്‍ കാരണം എന്നാല്‍ ഇല്ലാത്ത ആയുധത്തിന്റെ പേര്  പറഞ്ഞു ഇറാക്കിലെ ലക്ഷങ്ങളെ
കൊന്നു തള്ളിയതിനെ കുറിച്ച്  അമേരിക്ക എന്താണ് പറയുക അങ്ങിനെ നോക്കുമ്പോള്‍ ലോകത്തെ ഏറ്റവും വലിയ തീവ്ര വാതി അമേരിക്ക തന്നെ യല്ലേ നിരപരാതികളെ കൊല്ലുന്ന തീവ്ര വാതം ആര് നടത്തിയാലും അത് തീവ്ര വാതം തന്നെ ഇവിടെ ലാദിന്‍ ചെയ്തത് ശരി എന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുക  യല്ല ലാദിന്‍ ചെയ്തു എന്ന് പറയുന്ന കുറ്റങ്ങള്‍ അദ്ദേഹം ചെയ്തതാണെങ്കില്‍ മാപ് അര്‍ഹിക്കുന്നില്ല എന്ത് തന്നെ ആയാലും ഇപ്പോള്‍ അമേരിക്ക അവകാശ പെടുന്നത് പോലെ ലാദിനെ അവര്‍ കൊന്നിട്ടുണ്ട് എങ്കില്‍ ഒഭാമക്ക് അടുത്ത പ്രസിഡന്റ്‌ പദവി ഒന്ന് കൂടെ ഉറപ്പിക്കാന്‍ പറ്റും എന്ന് വേണം അനുമാനിക്കാന്‍

2 comments:

  1. വളരെ നന്നായി വസ്തു നിഷ്ടമായി എഴുതി. ഇനിയും എഴുതുക.

    ReplyDelete
  2. kalika prasakthamaya ee post valare nannayi.... aashamsakal.......

    ReplyDelete